തിരുവനന്തപുരം: ജോലിയിൽ പ്രവേശിക്കുേമ്പാൾ തന്നെ സർക്കാർ ജീവനക്കാരുടെ സ്വത്ത് വിവരം സേവന പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ നിർദേശം പി.എസ്.സി യോഗം അംഗീകരിച്ചു. നിശ്ചിത ഫോറത്തിലാകും ഇത് രേഖപ്പെടുത്തുക. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 23 എ ആയി ഈ വ്യവസ്ഥ ഉൾപ്പെടുത്തി ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നൽകിയത്.
യൂനിഫോംഡ് ഫോഴ്സിലെ വിവിധ തസ്തികകളിലെ ശാരീരിക അളവെടുപ്പിൽ പരാജയപ്പെടുന്ന ഉദ്യോഗാർഥികളിൽനിന്നുള്ള പുനരളവെടുപ്പിനുള്ള അപ്പീലുകൾക്ക് നിയന്ത്രണം കൊണ്ടുവരും. നിശ്ചിത ഉയരം/നെഞ്ചളവ് ഇവയിൽ മൂന്ന് സെൻറിമീറ്റർ വരെയും നിശ്ചിത തൂക്കത്തിൽ മൂന്ന് കിലോഗ്രാം വരെയും കുറവുള്ളവർക്കു മാത്രം പുനരളവെടുപ്പിന് അനുമതി നൽകും. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികൾക്ക് മുൻകൂട്ടി നൽകുന്ന നിർദേശങ്ങളിൽ ഉൾപ്പെടുത്തും.
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്ങിൽ പൊലീസ് കോൺസ്റ്റബിൾ ൈഡ്രവർ തസ്തികക്കായി അറിയിച്ച 60 ഒഴിവുകൾ കമാൻഡോ തസ്തികയുടെ ഒഴിവുകളായി പരിഗണിച്ച് നൽകണമെന്ന സർക്കാറിെൻറ ആവശ്യം കമീഷെൻറ പരിഗണനക്ക് വന്നു. ഇൗ ഒഴിവുകൾ അറിയിച്ചുകൊണ്ടുള്ള പ്രഫോർമ റദ്ദ് ചെയ്ത് കമാൻഡോ തസ്തികയിലേക്ക് പുതുക്കിയ പ്രഫോർമ നൽകണമെന്നും ഇതേ തസ്തികയുടെ റാങ്ക് പട്ടികയിൽനിന്നുള്ള നിയമനം സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കണമെന്നും സർക്കാറിനെ അറിയിക്കാനും കമീഷൻ തീരുമാനിച്ചു.
•ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ സ്റ്റേഷൻ ഓഫിസർ െട്രയിനി (68/2017), ഫയർമാൻ െട്രയിനി (69/2017), കോളജ് വിദ്യാഭ്യാസ വകുപ്പിൽ െലക്ചറർ ഇൻ (ജിയോളജി) എൻ.സി.എ മുസ്ലിം (476/2016) എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
•ഭൂജല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ്-2 (443/2016) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
•പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ പട്ടികവർഗ ഉദ്യോഗാർഥികൾക്കു മാത്രമായി പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ് ഓഫിസർ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ വനിത സിവിൽ എക്സെസസ് ഓഫിസർ (64/2017 മുതൽ 67/2017 വരെ) തസ്തികകൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ ആദ്യ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.