തിരുവനന്തപുരം: ചൊവ്വാഴ്ച വൈകീട്ട് മടങ്ങാനായി ടിക്കറ്റ് എടുത്തിരുന്നെങ്കിലും തൽക്കാലം മാറ്റിവെക്കുകയാണെന്നും തീരുമാനമുണ്ടായിേട്ട ഇനി നാട്ടിലേക്ക് മടങ്ങുന്നുള്ളൂവെന്നും ലയ രാജേഷ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനിടെ സങ്കടം സഹിക്കാനാകാതെ കരഞ്ഞുപോയതിനെ നാടകമെന്നും സെറ്റിടലെന്നും ആക്ഷേപിച്ചുള്ള സൈബർ ആക്രമണങ്ങൾ ഏറ്റുവാങ്ങുന്നതിനിടയിലും പിന്നോട്ടില്ലെന്ന് ആർജവത്തോടെ പ്രഖ്യാപിക്കുകയാണിവർ.
'സി.പി.എമ്മിെൻറ ബ്രാഞ്ച് സെക്രട്ടറിയും നിരവധി പ്രവർത്തകരും ഉൾപ്പെട്ട റാങ്ക് ഹോൾഡേഴ്സ് അസോസിയേഷെൻറ സമരത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന് എങ്ങനെ പറയും. ഇത്രയധികം യുവജനങ്ങൾ ഇൗ റോഡിൽ വന്നിരിക്കാൻ കാരണം പ്രതിപക്ഷമാണോ. പി.എസ്.സി ലിസ്റ്റിൽപെട്ടവർക്ക് മാത്രേമ തങ്ങളുെട ദുഃഖം ഉൾക്കൊള്ളാനാകൂ എന്നും ലയ മാധ്യമത്തോട് പറഞ്ഞു.
കരഞ്ഞുപോയത് ഇങ്ങനെയാണ്
'തിങ്കളാഴ്ച രണ്ട് സമരക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പിന്നെ താനാണ് സംസാരിേക്കണ്ടിയിരുന്നത്. പറഞ്ഞുതുടങ്ങിയപ്പോൾ ഞങ്ങളുടെ നിസ്സഹായാവസ്ഥയെ കുറിച്ചോർത്ത് വല്ലാതെ സങ്കടം വന്നു. സഹിക്കാതായേപ്പാൾ സംസാരം നിർത്തി ഇരുന്നു. പിന്നെയും നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് തോന്നിയപ്പോൾ അവിടെനിന്ന് മാറി.
കൂട്ടുകാരി ആശ്വസിപ്പിക്കാനായി ഒാടിയെത്തി. ഇതിനിടെയാണ് കരഞ്ഞുപോയത്. മാധ്യമങ്ങൾ വന്നതുപോലും ഞാൻ അറിഞ്ഞിട്ടില്ല. പഠിച്ച് റാങ്ക് പട്ടികയിൽ വന്നുവെന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. ഇതിെൻറ പേരിൽ ജീവിതംവരെ കളയേണ്ട അവസ്ഥയിലാണ്. എന്തെങ്കിലും പറ്റിയാൽ കുടുംബത്തിന് മാത്രമാണ് നഷ്ടം. ജോലി കിട്ടുമെന്ന സ്വപ്നത്തിലാണ് കഷ്ടപ്പെട്ട് പഠിച്ചതും ഇതിന് ഇറങ്ങിപ്പുറപ്പെട്ടതും.'
ജീവിതം വെച്ച് നാടകം കളിക്കുമോ?
ജീവിതം വെച്ച് ആരെങ്കിലും നാടകം കളിക്കുമോ? അതും ഇത്ര ദൂരം താണ്ടി. സർക്കാറാണ് തങ്ങളുടെ പ്രശ്നം പരിഹരിക്കേണ്ടത്. അങ്ങനെയുണ്ടായാൽ, ഇപ്പോൾ വിളിക്കുന്ന അതേ സ്വരത്തിൽ ഞങ്ങൾ സർക്കാറിന് അഭിവാദ്യവുമർപ്പിക്കും.
എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്?
2016 ലെ തെൻറ ഒരു പോസ്റ്റ് ഉപയോഗിച്ചായിരുന്നു സൈബർ ആക്രമണം. ആദ്യം കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നു. പിന്നെയത് മാറി. താനൊരു സാധാരണ വീട്ടമ്മയാണ്. എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വ്യക്തിജീവിതം ഇതിൽ കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല.
അനിയൻ ബംഗളൂരുവിൽനിന്ന് വിളിച്ചപ്പോ ടെൻഷനായി. എന്നാൽ, ഭർത്താവ് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. നാട്ടിലുള്ള സി.പി.എമ്മുകാരൊന്നും എന്നെ ആക്ഷേപിച്ചിട്ടില്ല. അവർക്ക് തന്നെയറിയാം. ഇടതുപക്ഷ അനുഭാവികളായ സുഹൃത്തുക്കളും എെൻറ ഫോേട്ടാ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.