തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമ ിച്ച കേസിലെ പ്രതികൾക്ക് പി.എസ്.സി പരീക്ഷയിലെ ഉത്തരങ്ങൾ ചോർന്നുകിട്ടിയതായി പി.എ സ്.സി ആഭ്യന്തര വിജിലൻസിെൻറ കണ്ടെത്തൽ. പരീക്ഷാവേളയിൽ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി യാണ് ഉത്തരങ്ങൾ കൈമാറിയത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്നും വിജിലൻസ് റി പ്പോർട്ടിൽ പറയുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനും കുത്തുകേസിലെ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനും 17ാം പ്രതിയുമായ പി.പി. പ്രണവ് 28ാം റാങ്കുകാരനും രണ്ടാം പ്രതിയുമായ നസീം എന്നിവരെ പൊലീസ് റാങ്ക് പട്ടികയിൽനിന്ന് പുറത്താക്കും.
പി.എസ്.സി പരീക്ഷകളിൽ ഇവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനും യു.പി.എസ്.സി അടക്കം രാജ്യത്തെ ഇതര മത്സരപരീക്ഷകളിൽ അയോഗ്യത കൽപ്പിക്കുന്നതിന് ശിപാർശ ചെയ്യാനും തിങ്കളാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പി.എസ്.സി മുഖ്യമന്ത്രിക്ക് ഉടൻ കത്ത് നൽകും. സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റിലെ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവെക്കാനും ഇവരെ പുറത്താക്കി പുതിയ റാങ്ക് പട്ടിക തയാറാക്കാനും യോഗം നിർദേശം നൽകി.
2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ ഒ.എം.ആർ പരീക്ഷ ശിവരഞ്ജിത്ത് (രജി. നമ്പർ 555683) ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവ. യു.പി സ്കൂളിലും പ്രണവ് (രജി. നമ്പർ 552871) ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിലും നസീം (രജി. നമ്പർ 529103) തൈക്കാട് ഗവ. ടീച്ചര്‍ എജുക്കേഷന്‍ കോളജിലുമാണ് എഴുതിയത്. പരീക്ഷാവേളയിൽ പതിവിൽനിന്ന് വിപരീതമായി ശിവരഞ്ജിത്തിെൻറയും പ്രണവിെൻറയും മൊബൈലിലേക്ക് അധികമായി എസ്.എം.എസ് സന്ദേശങ്ങൾ എത്തിയതായാണ് കണ്ടെത്തൽ.
ഒരേസമയമാണ് ഇരുവർക്കും സന്ദേശങ്ങൾ ലഭിച്ചത്. നസീമിനും സന്ദേശങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, ഇതിന് വ്യക്തതവന്നിട്ടില്ല. നമ്പറിെൻറ ഉടമയെയോ സന്ദേശം എന്താണെന്നോ കണ്ടെത്താൻ ആഭ്യന്തര വിജിലൻസിന് കഴിഞ്ഞില്ല. ശിവരഞ്ജിത്തിെൻറയും പ്രണവിെൻറയും നിസാമിെൻറയും മൊബൈൽ ഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിന് നൽകിയാലേ ഇത് കണ്ടെത്താൻ കഴിയൂവെന്നതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസിന് വിടാൻ തീരുമാനിച്ചത്.
ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒ.എം.ആർ പരീക്ഷയിൽ 78.33 മാർക്കാണ് ശിവരഞ്ജിത്ത് നേടിയത്. സ്പോര്‍ട്സ് വെയിറ്റേജായി 13.58 മാര്‍ക്കുകൂടി ലഭിച്ചതോടെ 91.9 മാര്‍ക്കുമായി ഒന്നാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരൻ പ്രണവിന് ഒ.എം.ആർ പരീക്ഷയിൽ 78 മാർക്ക് ലഭിച്ചു. 28ാം റാങ്കുകാരനായ നിസാമിന് 65.33 മാര്‍ക്കാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.