തിരുവനന്തപുരം: ചോദ്യപേപ്പറുകൾ സെന്ററുകളിൽ എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പി.എസ്.സി ആഭ്യന്തര വിജിലൻസ്. തട്ടിപ്പ് നടന്നത് പരീക്ഷാ ഹാളിലാണെന്നും പി.എസ്.സി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, പരീക്ഷാ ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് സൂചന. അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് ശിപാർ ശ നൽകി.
യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ ിലെ പ്രതികൾക്ക് പി.എസ്.സി പരീക്ഷയിലെ ഉത്തരങ്ങൾ ചോർന്നുകിട്ടിയതായി പി.എസ്.സി ആഭ്യന്തര വിജിലൻസ് കണ്ടെത്തിയിരുന്നു. പരീക്ഷാവേളയിൽ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴിയാണ് ഉത്തരങ്ങൾ കൈമാറിയത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനും കുത്തുകേസിലെ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനും 17ാം പ്രതിയുമായ പി.പി. പ്രണവ് 28ാം റാങ്കുകാരനും രണ്ടാം പ്രതിയുമായ നസീം എന്നിവരെ പൊലീസ് റാങ്ക് പട്ടികയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ ഒ.എം.ആർ പരീക്ഷ ശിവരഞ്ജിത്ത് (രജി. നമ്പർ 555683) ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവ. യു.പി സ്കൂളിലും പ്രണവ് (രജി. നമ്പർ 552871) ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിലും നസീം (രജി. നമ്പർ 529103) തൈക്കാട് ഗവ. ടീച്ചര്‍ എജുക്കേഷന്‍ കോളജിലുമാണ് എഴുതിയത്. പരീക്ഷാവേളയിൽ പതിവിൽനിന്ന് വിപരീതമായി ശിവരഞ്ജിത്തിെൻറയും പ്രണവിെൻറയും മൊബൈലിലേക്ക് അധികമായി എസ്.എം.എസ് സന്ദേശങ്ങൾ എത്തിയതായാണ് കണ്ടെത്തൽ.
ഒരേസമയമാണ് ഇരുവർക്കും സന്ദേശങ്ങൾ ലഭിച്ചത്. നസീമിനും സന്ദേശങ്ങൾ വന്നിട്ടുണ്ട്. നമ്പറിെൻറ ഉടമയെയോ സന്ദേശം എന്താണെന്നോ കണ്ടെത്താൻ ആഭ്യന്തര വിജിലൻസിന് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.