കോഴിക്കോട്: പ്രമുഖ നാടക-സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി.ടി. റഫീഖിന്റെ ഓർമയിൽ രൂപവത്കരിച്ച നിലാവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരത്തിന് നടൻ മാമുക്കോയ അർഹനായി. അമ്പതു വർഷമായി സിനിമ-നാടക രംഗത്തിന് നൽകിയ സംഭാവന മാനിച്ചാണ് പോൾ കല്ലാനോട് ചെയർമാനായ അവാർഡ് സമിതി മാമുക്കോയയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഏപ്രിൽ 17ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന 'ഓർമയിൽ റഫീഖ്' എന്ന പരിപാടിയിൽ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് സമ്മാനിക്കുമെന്ന് നിലാവ് ട്രസ്റ്റ് സെക്രട്ടറി അൻവർ കുനിമൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.