കൊച്ചി: കെ.പി. അനിൽ കുമാർ കോൺഗ്രസ് വിട്ടതിനെ ഒാടുന്ന നായയ്ക്ക് ഒരു മുഴം മുമ്പേ എന്ന് വിശേഷിപ്പിച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് പി.ടി. തോമസ് എം.എൽ.എ. കഷ്ടകാലത്ത് പാർട്ടിക്കൊപ്പം നിൽക്കുന്നവരെയാണ് ആവശ്യമെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടിയെ പല രീതിയിലാണ് കെ.പി. അനിൽ കുമാർ വിമർശിച്ചത്. താൻ ഇന്നലെ വരെ താക്കോൽ സ്ഥാനത്തിരുന്ന പാർട്ടിയെ കുറിച്ചാണ് ഇത്തരത്തിൽ പറഞ്ഞത്. അനിൽ കുമാറിന്‍റെ പരാമർശങ്ങൾ ചേക്കേറാൻ പോകുന്ന പാർട്ടിയിൽ ഒരു ബ്ലാക് മാർക്ക് ആയി കിടക്കുമെന്ന് പി.ടി. തോമസ് വ്യക്തമാക്കി.
പാർട്ടിക്ക് വിജയമുണ്ടാകുമ്പോൾ കൂടെ നിൽകുകയും പരാജയം സംഭവിക്കുമ്പോൾ കുറ്റം പറഞ്ഞ് വിട്ടുപോവുകയും ചെയ്യുന്നത് ഉത്തമ കോൺഗ്രസിന് ചേർന്നതല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും പ്രതികരിച്ചു. അർഹമായ പദവികളെല്ലാം നേടിയിട്ടും അനിൽ കുമാർ സി.പി.എമ്മിൽ ചേർന്നത് തീർത്തും വ്യക്തിതാൽപര്യം കൊണ്ടാണ്. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കുന്നവരാണ് യഥാർഥ കോൺഗ്രസുകാരെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.