വലിയ വീടുകൾക്ക് ആഡംബര നികുതി അടക്കേണ്ടി വരുന്നത് പലർക്കും ദുരിതമാകുന്നുണ്ടെന്ന് നിയമസഭയിൽ പി.ടി.എ റഹീം എം.എൽ.എ. നിയമസഭയിൽ ബജറ്റ് പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല ധനസ്ഥിതി ഉള്ളപ്പോൾ പ്രവാസികളടക്കം വലിയ വീടുകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അവരുടെ അവസ്ഥ വളരെ മോശമാണ്. സ്ഥിരമായി ആഡംബര നികുതി അടക്കേണ്ടി വരുന്നത് ഇവരിൽ പലർക്കും ദുരിതമാകുന്നുണ്ട്. അച്ഛൻ നിർമിച്ച വലിയ വീടുകൾ ഇളയ മക്കൾക്ക് പിൽകാലത്ത് ലഭിക്കുകയും അവർ ആഡംബര നികുതി അടക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.
വാഹന നികുതി മാതൃകയിൽ ആഡംബര നികുതി ഒറ്റതവണയായി ക്രമപ്പെടുത്തിയാൽ ഈ ബാധ്യത മറ്റുള്ളവരിേലക്ക് വരുന്നത് ഒഴിവാക്കാനാകുമെന്നും റഹീം എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.