തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ മേയ് 24ന് നടക്കും. കോവിഡ് പ്രോേട്ടാകോൾ പാലിച്ചാകും സത്യപ്രതിജ്ഞ. സ്പീക്കർ തെരഞ്ഞെടുപ്പ് 25ന് നടക്കും. ഇതിനായി 15ാം കേരള നിയമസഭയുടെ ആദ്യ സേമ്മളനം വിളിച്ചുചേർക്കാൻ പ്രഥമ മന്ത്രിസഭ യോഗം ഗവർണറോട് ശിപാർശ ചെയ്തു.
പ്രോ ടെം സ്പീക്കറായി അഡ്വ. പി.ടി.എ. റഹിമിനെ നിയമിക്കും. കുന്നമംഗലം എം.എൽ.എയാണ് പി.ടി.എ. റഹിം. സഭയിലെ മുതിർന്ന അംഗമെന്നനിലയിൽ കൂടിയാണ് പരിഗണന. പ്രോ ടെം സ്പീക്കറുടെ മുന്നിലാകും എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കർ തെരഞ്ഞെടുപ്പിനും മേൽനോട്ടം വഹിക്കും. എം.ബി. രാജേഷിനെ സ്പീക്കറായി ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയെ നിർത്തുമോ എന്ന് വ്യക്തമല്ല. ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പുതിയ സർക്കാറിെൻറ നയപ്രഖ്യാപനമടക്കം നടപടികൾക്കായി നിയമസഭ സമ്മേളനം വൈകാതെ വിളിച്ചുചേർക്കും. പുതിയ ബജറ്റ് അവതരിപ്പിക്കുമോ എന്ന് തീരുമാനമായിട്ടില്ല. കഴിഞ്ഞ ബജറ്റ് അതേപടി അംഗീകരിക്കുകയോ ചെറിയ തിരുത്തലുകൾ ഉൾപ്പെടുന്ന പുതിയ ബജറ്റ് അവതരിപ്പിക്കുകയോ വേണം. കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാകും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.