കൊല്ലം: സ്റ്റേറ്റ് ബാങ്ക് ലയനത്തിെൻറ മാതൃകയിൽ കൂടുതൽ പൊതുമേഖല ബാങ്കുകളെ തമ്മിൽ ലയിപ്പിക്കാനുള്ള നീക്കം പുരോഗമിക്കുേമ്പാൾ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും ഗണ്യമായ കുറവ്. വിവിധ പൊതുമേഖല ബാങ്കുകളിലേക്ക് 2017-18 വർഷം നടന്ന നിയമനങ്ങളെ അപേക്ഷിച്ച് 59 ശതമാനം കുറവാണ് 2018-19 വർഷത്തിലുണ്ടാവുക. ബാങ്കിങ് നിയമനങ്ങൾ നടത്തുന്ന സ്വയംഭരണാധികാരമുള്ള ഏജൻസിയായ െഎ.ബി.പി.എസിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ) 19 ബാങ്കുകൾ ക്ലറിക്കൽ കാഡറിൽ 2017-18 വർഷത്തേക്ക് റിേപ്പാർട്ട് ചെയ്തത് 19,243 ഒഴിവുകളാണ്. എന്നാൽ 2018-19 വർഷത്തെ നിയമന നടപടികൾക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 7,883 ആയി കുറഞ്ഞു.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ദേനാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് േകാേമഴ്സ്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ്-സിന്ധ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവിടങ്ങളിൽ 2018-19 വർഷത്തെ ക്ലറിക്കൽ കേഡർ നിയമനത്തിനാണ് െഎ.ബി.പി.എസ് ഇതിനകം നടപടികൾ ആരംഭിച്ചത്. പ്രിലിമിനറി പരീക്ഷ 2017 ഡിസംബറിലും പ്രധാനപരീക്ഷ 2018 ജനുവരിയിലും നടത്തുംവിധമാണ് ക്രമീകരണം. പ്രൊവിഷണൽ അലോട്ട്മെൻറ് 2018 ഏപ്രിലിൽ നടക്കും.
2017-18 വർഷം 842 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിൽ അടുത്തവർഷം ഉണ്ടാവുന്ന ഒഴിവുകൾ 217 മാത്രമാണ്. മുൻവർഷം ഏറ്റവും കൂടുതൽ ഒഴിവുകളുണ്ടായിരുന്ന ഉത്തർപ്രദേശിൽ (2612) പുതിയ ഒഴിവുകൾ 665 ആയി കുറഞ്ഞു. കർണാടകയിലേത് 1467ൽനിന്ന് 554 ആയി. എന്നാൽ, തമിഴ്നാട്ടിൽ ഒഴിവുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞതവണ 1032 ആയിരുന്നത് 1277 ആയി വർധിച്ചു.
എസ്.ബി.െഎയിലും ഇനി പുതിയ നിയമനങ്ങൾ നാമമാത്രമായിരിക്കുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ നൽകുന്ന സൂചന. ലയനത്തിെൻറ തുടർച്ചയായി ശാഖകൾ കുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കവേ നിലവിലുള്ള ജീവനക്കാർ തന്നെ അധികമാണെന്ന നിലപാടിലാണ് മാനേജ്മെൻറ്. സ്റ്റേറ്റ് ബാങ്കിന് പിന്നാലെ കൂടുതൽ പൊതുമേഖല ബാങ്കുകൾ ലയിക്കുേമ്പാൾ ജീവനക്കാർ അധികമാവുന്ന സ്ഥിതിയാണ് ഇവിടങ്ങളിലുമുണ്ടാവുക. ഇതോടെ ബാങ്കിങ് രംഗത്തെ പുതിയ തൊഴിൽസാധ്യതകളും അടയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.