പൊന്നാനി: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം ഏറെ മുന്നോട്ടുപോയെങ്കിലും ഉന്നത വിദ്യ ാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലാണെന്നും ഇത് പോരായ്മയാണെന്നും പുരോഗമന കലാസാഹിത്യ സ ംഘം സംസ്ഥാന സമ്മേളനത്തിൽ വിമർശനം.
ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് പ്രതിനിധി സമ്മേളനത്തിൽ കോട്ടയം ജില്ലയിൽനിന്നുള്ള പ്രതിനിധികൾ ഉയർത്തിയത്. മാവോവാദിബന്ധമാരോപിച്ച് അലൻ, താഹ എന്നീ വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും വിമർശനമുയർന്നു. വിദ്യാർഥികളോട് സ്വീകരിച്ച സമീപനത്തിൽ വിവേചനമുണ്ടായെന്നാണ് റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നത്.
സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് നിരവധി ജില്ലകമ്മിറ്റികൾ സ്വയം വിമർശനമുയർത്തി. സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങുകയും, സൈദ്ധാന്തികതലങ്ങളെ പ്രയോഗവത്കരിക്കാൻ കഴിയാതിരിക്കുകയും ചെയ്തെന്നായിരുന്നു പ്രധാന വിമർശനം.
മതനിരപേക്ഷ സാംസ്കാരിക ഇടങ്ങൾക്ക് ഏറെ പ്രസക്തിയുള്ളപ്പോൾ, ഇതിന് നേതൃത്വം നൽകേണ്ട പുരോഗമന കലാസാഹിത്യ സംഘം വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും അഭിപ്രായമുയർന്നു. കഴിഞ്ഞ സമ്മേളനത്തിലെ പ്രാതിനിധ്യം പോലും പൊന്നാനി സമ്മേളനത്തിലുണ്ടായില്ലെന്നും പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ സംബന്ധിച്ചവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.