പുതുപ്പള്ളിയിൽ കോൺഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നിൽക്കുമെന്ന് മുസ്‍ലീം ലീഗ്

പുതുപ്പള്ളിയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി കോൺഗ്രസ് ആരെ തീരുമാനിച്ചാലും അതിനൊപ്പം നിൽക്കുമെന്ന് മുസ്‍ലീം ലീഗ്. പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്‍ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥി ആരായാലും അദ്ദേഹത്തെ വിജയിപ്പിക്കാൻ ലീഗ് മുൻനിരയിലുണ്ടാകും. ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ല. എൽ.ഡി.എഫും ബി.ജെ.പിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളെന്നും സലാം പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ സുധാകരൻ ഇന്ന് രാവിലെ നടത്തിയ പ്രസ്താവനക്ക് തിരുത്തുമായി രംഗത്തെത്തി. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. 

Tags:    
News Summary - puthuppally udf candidate: Muslim League stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.