പിണറായി പൊലീസിനെ നിലക്കു നിർത്തണം; സി.പി.​െഎ ജില്ലാ സെക്രട്ടറി

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനെ നിലക്ക്​ നിര്‍ത്തണമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു.  പൊലീസിനെ നിലക്കു നിർത്തിയില്ലെങ്കിൽ സി.പി.ഐക്ക്​ അതിനു കഴിയുമെന്ന്  പി.രാജു പറഞ്ഞു. 
പുതുവൈപ്പിൽ സമരക്കാരെ തല്ലിച്ചതച്ച ഡി.സി.പി​ യതീഷ് ചന്ദ്ര കമ്യൂണിസ്റ്റ് വിരോധിയാണ്. ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ്​ അദ്ദേഹം പെരുമാറിയത്​. പൊലീസിലെ മനുഷ്യമൃഗമാണ്​ യതീഷ്​ ചന്ദ്ര​യെന്നും പി.രാജു ആരോപിച്ചു.

അതേസമയം, പുതുവൈപ്പിൽ സമരക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി ടി.പി.സെൻകുമാർ വിളിച്ചുവരുത്തി. സമരക്കാർക്കെതിരെ ലാത്തിചാർജ്​ നടത്തിയ ഡി.സി.പിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. 
നേരത്തെ പുതുവൈപ്പ് സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് െഎ.ജി പി.വിജയന്‍ പറഞ്ഞിരുന്നു. ഐ.ഒ.സിയുടെ എൽ.പി.ജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്​.പിയോടും കമ്മീഷണറോടും പി.വിജയന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
 

Tags:    
News Summary - Puthuvaipp- Pinarayi should control police- CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.