തിരുവനന്തപുരം: പുതുവൈപ്പിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. പൊലീസ് നടപടി എല്‍.ഡി.എഫിന്‍റെ വിശ്വാസ്യതക്ക് കളങ്കമായെന്നും എൽ.ഡി.എഫിന്‍റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്നും ജനയുഗത്തിന്‍റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
പൊലീസ് നയം പ്രഖ്യാപനത്തിലല്ല പ്രവർത്തിയിൽ കാട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. പാവങ്ങളെ അടിച്ചൊതുക്കലല്ല എൽ.ഡി.എഫ് സർക്കാറിന്‍റെ നയം. സിംഗൂരിൽ നിന്നും നന്ദിഗ്രാമിൽ നിന്നും പാഠമുൾക്കൊള്ളാൻ ഇടതുപക്ഷം തയാറാകണം. പൊലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
തീരദേശപരിപാലനം സംബന്ധിച്ച എല്ലാ നിയമങ്ങളും പദ്ധതി അട്ടിമറിച്ചു. ഇത്തരം ബൃഹത്ത് പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക, സാമ്പത്തിക ആഘാത പഠനങ്ങൾ ജനങ്ങൾക്കു ബോധ്യപ്പെടുംവിധം നിർവഹിച്ചിട്ടില്ലെന്നും വിമർശനമുണ്ട്. വികസനത്തിന്‍റെ പേരിൽ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ് പുതുവൈപ്പിൽ ചോദ്യം ചെയ്യപ്പെടുന്നതെന്നും മുഖപ്രസംഗത്തിലുണ്ട്.
എൽ.ഡി.എഫ് സർക്കാറിന്‍റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നവരാണെന്നും നരനായാട്ടിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.