തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ െഎ.ഒ.സിയുടെ എൽ.എൻ.ജി പ്ളാൻറ് പദ്ധതി വേണ്ടെന്നുവെക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിെൻറ പദ്ധതിയില്ല, ദേശീയതലത്തിലുള്ള വികസനപദ്ധതിയാണ്. പദ്ധതി ഉപേക്ഷിക്കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ് നൽകുക. വികസനപദ്ധതികൾക്ക് തുരങ്കം വെക്കലാകുമതെന്നും പിണറായി പറഞ്ഞു. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുടെയും യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
നാടിെൻറ വികസനത്തിന് വേണ്ട പദ്ധതികൾ നടപ്പാക്കുയെന്നതാണ് സർക്കാർ നയം. വികസനത്തിനായി ഒഴിച്ചു കൂടാനാകാത്ത പദ്ധതികൾ നടപ്പാക്കുന്നതിൽ ഏതെങ്കിലും തരത്തിലും ബുദ്ധിമുേട്ടാ പ്രശ്നമോ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ അത് പരിഹരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.
െഎ.ഒ.സി പദ്ധതിയിൽ പുനരധിവാസം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ടെർമിനലിെൻറ സുരക്ഷയെ സംബന്ധിച്ച സമരക്കാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. നിർമ്മാണത്തിൽ പാരിസ്ഥിതിക അനുമതി പ്രകാരമുള്ള കാര്യങ്ങൾ െഎ.ഒ.സി പാലിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അത് സർക്കാർ പരിശോധിക്കുന്നതുവരെ പ്രവർത്തന ങ്ങൾ നിർത്തും. പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് െഎ.ഒ.സി സമ്മതിച്ചിട്ടുണ്ട്. നിർമ്മാണത്തിൽ പാരിസ്ഥിതിക മാനദണ്ഡങ്ങളും സുരക്ഷയും െഎ.ഒ.സി പാലിക്കുന്നുണ്ടോയെന്ന കാര്യം സർക്കാർ വിദഗ്ധ സമിതിയെ വെച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2010 ൽ െഎ.ഒ.സിക്ക് ലഭിച്ച പാരിസ്ഥിതിക അനുമതിയും അത് പാലിക്കുന്നുണ്ടോയെന്ന കാര്യവും സർക്കാർ നിയോഗിക്കുന്ന സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ട് കിട്ടിയശേഷമേ മറ്റു കാര്യങ്ങളുമായി മുന്നോട്ടു പോവുകയുള്ളൂ. ചർച്ചയിൽ സമരക്കാരിൽ നിന്നും ഉയർന്നുവന്ന മറ്റു പ്രശ്നങ്ങളും സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും പിണറായി ഉറപ്പു നൽകി.
പ്ളാൻറിെൻറ സുരക്ഷയിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണ്. പ്ളാൻറ് നിർമ്മാണം നടക്കുന്നത് സി.ആർ.സെഡ് മേഖലയിലാണ്. സി.ആർ.സെഡ് മേഖലയിൽ പെേട്രാളിയം ഉൽപന്നങ്ങൾ, എൽ.പി.ജി എന്നിവ സൂക്ഷിക്കുന്നതിന് പ്രശ്നമില്ലെന്ന് ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയതാണ്. ഇൗ പ്രദേശങ്ങളിൽ സി.ആർ.സെഡ് 1 ഇല്ല. ഹരിത ട്രിബ്യൂണലിൽ നിന്നും ലഭിച്ച പാരിസ്ഥിതിക അനുമതി പ്രകാരം െഎ.ഒ.സിക്ക് മുന്നോട്ടുപോകാവുന്നതാണ്. ബജറ്റിെൻറ മൂന്നിലൊന്ന് സുരക്ഷക്കായാണ് ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡ പ്രകാരമാണ് പ്ളാൻറ് നിർമ്മിക്കുന്നതെന്നും സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.