തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരാൻ പാസുകൾ നൽകാൻ നടപടിക്രമങ്ങളായി. ഞായറാഴ്ച വൈകീട്ട് അഞ്ചുമുതൽ covid19jagratha.kerala.nic.in പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്ര പാസുകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ബന്ധപ്പെട്ട ജില്ല കലക്ടർമാർക്കാണ് അപേക്ഷിക്കേണ്ടത്. ഗർഭിണികൾ, കേരളത്തിൽ ചികിത്സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നുനിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്പോർട്സ്, തീർഥാടനം, ടൂറിസം, മറ്റ് സാമൂഹിക കൂട്ടായ്മകൾ എന്നിവക്കായി തൽക്കാലം മറ്റ് സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്കാണ് മുൻഗണന.
ഒരുമിച്ച് യാത്ര ചെയ്യുന്നവരുടെ വിവരം നോർക്ക രജിസ്ട്രേഷൻ െഎ.ഡി ഉപയോഗിച്ച് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ‘covid19jagratha.ker ala.nic.in’ വഴി പുതുതായി രജിസ്റ്റർ ചെയ്യാം:- [covidlgjagratha portal -> public Services ->Domestic return pass -) Register [with Mobile number] -> Add group, vehicle No, Check post, time of arrival, etc -> Submit). രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇ-മെയിലിലേക്കും QR Code സഹിതമുള്ള യാത്രാനുമതി കലക്ടർ നൽകും. ഇതിനുശേഷമേ യാത്ര ആരംഭിക്കാവൂ.
അഞ്ച് സീറ്റുള്ള വാഹനത്തിൽ നാലും ഏഴ് സീറ്റുള്ളവയിൽ അഞ്ചും വാനിൽ 10 ഉം ബസിൽ 25 ഉം പേരേ യാത്ര ചെയ്യാവൂ. യാത്രയിൽ മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കണം. കേരളത്തിലേക്ക് വരുന്ന എല്ലാവരും കോവിഡ്-19 ജാഗ്രതാ മൊബൈൽ ആപ് ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.
ഇതര സംസ്ഥാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവർ മാതൃജില്ലകളിലെ കലക്ടർമാരിൽനിന്ന് അവിടങ്ങളിൽ േപായി തിരിച്ചുവരാനുള്ള പാസ് വാങ്ങണം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള മടക്കപാസ് കേരളത്തിലെ അതത് ജില്ല കലക്ടർമാർ നൽകണം. കേരളത്തിലേക്കും കേരളത്തിൽനിന്നുമുള്ള അന്തർ സംസ്ഥാന യാത്രകൾ സംബന്ധിച്ച വിഷയങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും െഎ.എ.എസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫിസർമാരായി നിശ്ചയിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങുന്നവരെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ മഞ്ചേശ്വരം തലപ്പാടിയിലും പാലക്കാട് വാളയാറിലും അടക്കം ഹെൽപ് ഡെസ്ക്കുകള്‍ സജ്ജീകരിച്ചു. തലപ്പാടിയിൽ 100ഉം വാളയാറിൽ 16ഉം ഹെൽപ്ഡെസ്കുകളാണുള്ളത്. അമരവിള, മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയും കേരളത്തിലേക്ക് കടത്തിവിടും. മറ്റു ചെക്ക്പോസ്റ്റുകളിലൂടെ ചരക്കുവാഹനങ്ങൾക്ക് മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ.
അമരവിള ചെക്ക്പോസ്റ്റില്‍ നിലവിലുള്ളതിനേക്കാൾ കുടുതല്‍ നിയന്ത്രണമോ പരിശോധനയോ ഉണ്ടാവുകയില്ല. മടങ്ങിവരുന്നവരെ പരിശോധിക്കാന്‍ കളിയ്ക്കാവിള കാരാളി ചെക്ക് പോസ്റ്റലും അമരവിള ചെക്ക് പോസ്റ്റിലുമായി 23 ഏക്സൈസ് ഉദ്യോഗസ്ഥരും മൂന്ന് ആരോഗ്യ പ്രവര്ത്തക്കരുമാണ് നിലവിലുള്ളത്.
വരുന്നവരെ അതിർത്തികളിൽ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമാക്കി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷം നിരിക്ഷണത്തിലാക്കും. ഇവര്‍ ഏതു മാര്‍ഗ്ഗം നാട്ടില്‍ എത്തി ചേരുമെന്നതിനു ഇതുവരെയും വ്യക്തതയായിട്ടില്ല.
മടങ്ങുന്നവരെ കൊണ്ടുവരാൻ പോകുന്നവർക്കും ക്വാറൻറീൻ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാടക വാഹനങ്ങളിൽ മടങ്ങുന്നവരെ അതിർത്തി ചെക്പോസ്റ്റുകളിൽ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്നവർക്കും ഹോം ക്വാറൻറീൻ വേണ്ടിവരും. തിരുവനന്തപുരം ജില്ല ഭരണകൂടം ഇറക്കിയ മാർഗനിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കി.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ പറ്റാത്തവരുടെ വിവരം അറിയിച്ചാൽ അവരെ സർക്കാർ ഒരുക്കിയ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റും. ചെക്പോസ്റ്റ് വരെ വാടക വാഹനത്തിലും തുടർന്ന് അവർ തന്നെ ഏർപ്പെടുത്തിയ മറ്റൊരു വാടക/സ്വന്തം വാഹനത്തിൽ വീടുവരെ യാത്ര ചെയ്യാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് അനുമതിയുണ്ടാകും.
അതിർത്തിയിൽ കൂട്ടിക്കൊണ്ടുേപാകാൻ എത്തുന്ന വാഹനത്തിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. യാത്രയിലുടനീളം മാസ്ക്, സാനിറ്റൈസർ എന്നിവ ആവശ്യത്തിന് കരുതുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
പണം നൽകിയുള്ള ക്വാറൻറീൻ ആവശ്യമുള്ളവർ മുൻകൂട്ടി വിവരം അറിയിക്കണം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരുടെ വാഹനങ്ങൾ മടക്കിക്കൊണ്ടുപോകുന്നതിനുള്ള പാസും അനുവദിക്കും.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നോർക്ക പോർട്ടൽ വഴിയാണ് നടത്തുന്നത്. യാത്രാനുമതി ലഭിക്കുന്നവർക്ക് ക്യു.ആർ കോഡുള്ള ഇ-പാസ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.