കരിപ്പൂർ: കോഴിക്കോട് വിമാനത്താവള ഡയറക്ടറായി ആർ. മഹാലിംഗത്തെ വിമാനത്താവള അതോറിറ്റി നിയമിച്ചു. കെ. ശ്രീനിവാസ റാവുവിനെ വിശാഖപട്ടണം വിമാനത്താവള ഡയറക്ടറായി നിയമിച്ചതിന് പകരമാണ് കോയമ്പത്തൂരിൽ ഡയറക്ടറായ മഹാലിംഗത്തെ കരിപ്പൂരിൽ നിയമിച്ചത്.
തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം ജോ. ജനറൽ മാനേജറാണ്. ശ്രീനിവാസ റാവു 2018 ഏപ്രിൽ 20നാണ് കരിപ്പൂരിൽ ചുമതലയേറ്റത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിെൻറ കാലയളവിലാണ് കരിപ്പൂരിൽനിന്ന് സൗദി എയർലൈൻസ്, എയർഇന്ത്യ വലിയ വിമാന സർവിസുകൾ പുനരാരംഭിച്ചത്. കൂടാതെ, ടാക്സിവേ നവീകരണം, പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ, പുതിയ നാവിഗേഷൻ സംവിധാനമായ ഡോപ്ലർ വി.ഒ.ആർ, കൂടുതൽ സുരക്ഷ കാമറകൾ, ആഭ്യന്തര ടെർമിനൽ നവീകരണം, ഹാൻഡ് ബാഗേജ് പരിശോധന വേഗത്തിലാക്കാൻ അത്യാധുനിക സംവിധാനം തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിെൻറ കാലത്താണ് നടപ്പാക്കിയത്.
കൂടുതൽ ആഭ്യന്തര സർവിസുകൾക്കും ഇദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ മാത്രമായിരുന്ന കരിപ്പൂരിൽനിന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ആഭ്യന്തര സർവിസുകൾ ആരംഭിക്കാനായി. ഇതിനായി നിരന്തരം വിമാനകമ്പനികൾക്ക് കത്തുകൾ എഴുതുകയും സർവിസിനായി സമ്മർദം െചലുത്തുകയും ചെയ്തു. ഗൾഫ് സെക്ടറിന് പുറത്തേക്കും അന്താരാഷ്ട്ര സർവിസ് ആരംഭിക്കാനും ശ്രമം നടത്തിയെങ്കിലും കോവിഡ് വന്നതോടെ നടപ്പാക്കാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.