കഴക്കൂട്ടം: പേവിഷബാധയെ തുടർന്ന് അക്രമം കാണിച്ച പശുവിനെ പ്രത്യേക സംഘം മയക്ക് വെടി വെച്ച് വീഴ്ത്തി. പരിക്കേറ്റ പശു ഏറെസമയം കഴിയുന്നതിന് മുമ്പ് ചത്തു. ചേരമാൻ തുരത്ത് നൗറിയ മൻസിലിലെ പശുവാണ് മൂന്നു ദിവസം മുമ്പ് പേവിഷ ലക്ഷണങ്ങൾ കാണിച്ചത്. ചൊവാഴ്ചയോടെ അക്രമവും തുടങ്ങി. തുടർന്ന് മരുന്ന് നൽകാൻ ശ്രമിക്കുന്നതിനിടെ സമീപവാസിയായ നാസർ ചിറയിൻകീഴിന് പശുവിന്‍റെ ചവിട്ടേറ്റ് കാലിന് പരിക്കേറ്റിരുന്നു. ഇയാൾ പിന്നീട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെ കയർ പൊട്ടിച്ച് വീടിന് ചുറ്റും ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാർ കഠിനംകുളം മൃഗാശുപത്രിയിൽ അറിയിക്കുകയായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പശുവിന് പേവിഷബാധ സ്ഥിതികരിച്ചത്. പശുവിന്റെ പാല് ഉപയോഗിച്ചവരും സമ്പർക്കത്തിലായവരും ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.