തലശ്ശേരി: ബി.ജെ.പി ഇപ്പോഴും തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഏറെ ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്നും ഹൈദരാബാദ് സര്‍വകലാശാലയിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും ഭീഷണി അതിജീവിച്ച് അവര്‍ക്കെതിരെയുള്ള ദലിത് പോരാട്ടം ശക്തിപ്പെടുത്തും.
സി.പി.ഐയുടെ നവോത്ഥാന സദസ്സില്‍ പങ്കെടുക്കാന്‍ തലശ്ശേരിയിലത്തെിയ രാധിക വെമൂല മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗുജറാത്തിലെ ഉനയില്‍ ദലിത് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തിരിച്ചുവരവേ ഞങ്ങള്‍ സഞ്ചരിച്ച കാറിനുനേരെ ബി.ജെ.പി ആക്രമണം നടത്തി. ഇപ്പോഴും ഭീഷണി കോളുകള്‍ വരുന്നുണ്ട്. ഞങ്ങളുടെ നിലപാട് കാരണം നരേന്ദ്രമോദി സര്‍ക്കാറിന് എന്തെങ്കിലും ക്ഷീണം സംഭവിച്ചാല്‍ കൊല്ലുമെന്ന ഭീഷണി പലതവണ ഉണ്ടായിട്ടുണ്ട്. മരിക്കേണ്ടി വന്നാലും ദലിത് പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകും. ഇതിനായി ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കും.
ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും ദലിത് വിരുദ്ധ നിലപാടാണുള്ളത്. ജുഡീഷ്യറിയെ പോലും കേന്ദ്ര സര്‍ക്കാറിന്‍െറ ദലിത് വിരുദ്ധ നിലപാട് സ്വാധീനിക്കുന്നുണ്ട്. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെതിരെ നടപടി ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാറിന്‍െറ ഇടപെടലാണ് ഇതിന് കാരണം. കേസ് ദുര്‍ബലപ്പെടുത്താനാണ് രോഹിത് ദലിതനല്ളെന്ന വാദം ബി.ജെ.പി ഉന്നയിക്കുന്നത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഇതുസംബന്ധിച്ച് ശരിയായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ദലിതരുടെ പിന്നാക്കാവസ്ഥക്ക് ഭൂമിയുമായി ബന്ധമുണ്ട്. ഭൂമിയില്‍ ദലിതര്‍ക്ക് അധികാരം ലഭിക്കേണ്ടതുണ്ട്. ഭൂപരിഷ്കരണം നടപ്പാക്കി ദലിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും ഭൂമി കിട്ടണം. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണം.
മകന്‍െറ മരണവും ബി.ജെ.പിയുടെ പീഡനവും ഉണ്ടായപ്പോള്‍ ആദ്യം പിന്തുണച്ചത് കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളാണെന്നും ഇതില്‍ ഏറെ നന്ദിയുണ്ടെന്നും രാധിക വെമുല പറഞ്ഞു. രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുലയും ഇവര്‍ക്കൊപ്പം തലശ്ശേരിയിലത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.