കൊച്ചി: രാജ്യത്ത് അസമത്വം വര്‍ധിക്കുന്നത് തടയാന്‍ ദലിതരും ആദിവാസികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ഒരുമിക്കണമെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ‘ജാതിവിവേചനം ഇന്ത്യയില്‍’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
കേരളത്തില്‍ പല കാമ്പസുകളിലും ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇടതുപക്ഷത്തിന്‍െറ പിന്തുണ ലഭിക്കുന്നില്ളെന്ന് രാധിക കുറ്റപ്പെടുത്തി. കേരളത്തില്‍ ദലിതര്‍ ഇപ്പോഴും ഭൂരഹിതരായി തുടരുകയാണ്. രോഹിത് വെമുലയുടെ ചിത്രം കീറുന്ന സംഭവം വരെ കേരളത്തില്‍ ഉണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ.
രാജ്യത്ത് ന്യൂനപക്ഷമായിട്ടും ആര്‍.എസ്.എസിനും ബി.ജെ.പിക്കും അധികാരത്തില്‍ വരാന്‍ കഴിയുന്നു. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കണമെന്നും രാധിക വെമുല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.