തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16ന് തിരുവനന്തപുരത്തെത്തും. 16ന ് വൈകീട്ട് ആറിന് സെൻട്രൽ സ്റ്റേഡിയത്തിലാണ് തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കു ന്നത്. ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പൊതുയോഗത്തിൽ പ െങ്കടുക്കുക. വൈകീട്ട് അഞ്ചിന് മുമ്പ് പ്രവർത്തകരെയെല്ലാം സ്റ്റേഡിയത്തിൽ എത്തിക്കാനാണ് തീരുമാനം. റാലിയുണ്ടാവില്ല.
16ന് രാവിലെ 10ന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും വൈകീട്ട് നാലിന് ആലപ്പുഴയിലും പരിപാടികളിൽ പെങ്കടുക്കും. 17ന് വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനുശേഷം രാഹുൽ ഗാന്ധി പാലായിൽ കെ.എം മാണിയുടെ വീട് സന്ദർശിക്കും. ഉച്ചക്കുശേഷം എത്തുമെന്നാണ് കേരള കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച വിവരം.
അമിത് ഷാ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രതിരോധ മന്ത്രി നിർമല സീതാരാമനും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഏപ്രിൽ 15, 16 തീയതികളിൽ കേരളത്തിൽ പ്രചാരണത്തിനെത്തും. 15ന് 5.15ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് നിർമല സീതാരാമെൻറ ആദ്യ പരിപാടി. വൈകീട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും. 16ന് കണ്ണൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. അമിത് ഷാ 16ന് വൈകീട്ട് നാലരക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.