തിരുവനന്തപുരം: രാഹുൽ ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച് േകാൺഗ്രസിലെ കോലാഹല ത്തിൽ തലയിടേെണ്ടന്ന് സി.പി.എം, സി.പി.െഎ നേതൃത്വം. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഉയ ർത്തിയുള്ള കോൺഗ്രസിലെ ചർച്ചകൾ ഗ്രൂപ് വഴക്ക് അവസാനിപ്പിക്കാനുള്ള നീക്കത്തിെൻ റ ഭാഗമാണെന്ന് സി.പി.എം സംശയിക്കുന്നു. അതേസമയം രാഹുൽ എൽ.ഡി.എഫിനെതിരെ മത്സരിച്ചാൽ കോൺഗ്രസിന് ദേശീയതലത്തിൽ രാഷ്ട്രീയ തിരിച്ചടിയാവുമെന്ന് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃയോഗം വിലയിരുത്തി.
കേന്ദ്ര സർക്കാറിെൻറ ഭരണപരാജയവും സംഘ്പരിവാർ വർഗീയതയും കോൺഗ്രസിെൻറ മൃദു ഹിന്ദുത്വവും ഉയർത്തി പ്രചാരണം ശക്തമാക്കാനാണ് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ തീരുമാനം. ബി.ഡി.ജെ.എസിനെ മുന്നിൽനിർത്തി യു.ഡി.എഫിന് വോട്ട് മറിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.െഎ നിർവാഹകസമിതി വിലയിരുത്തി.
മാർച്ച് 31 മുതൽ ദേശീയനേതാക്കൾ കേരളത്തിലെത്തുന്നതോടെ ദേശീയ രാഷ്ട്രീയവിഷയങ്ങൾ സജീവമാക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാറിെൻറ ഭരണപരാജയവും അഴിമതിയും തൊഴിലില്ലായ്മയും കർഷക ആത്മഹത്യയും എൽ.ഡി.എഫ് സർക്കാറിെൻറ ഭരണനേട്ടങ്ങളുമായി താരതമ്യം ചെയ്താവും പ്രചാരണം.
കേരളത്തിൽ ഒരു മണ്ഡലത്തിൽ യു.ഡി.എഫ് സഹായത്തോടെ വിജയിച്ച് മറ്റ് മണ്ഡലങ്ങളിൽ തിരിച്ച് വോട്ട് മറിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പിയെന്ന് സി.പി.എം സംശയിക്കുന്നു. പത്തനംതിട്ടയാണ് ബി.ജെ.പിക്കുവേണ്ടി കോൺഗ്രസ് നീക്കുപോക്ക് നടക്കാൻ സാധ്യതയുള്ള മണ്ഡലം. ഒന്നാം റൗണ്ട് പൂർത്തിയാവുേമ്പാൾ വടകരയിലും കൊല്ലത്തും മത്സരം കടുത്തു. എൻ.എസ്.എസ് എതിർപ്പ് സംസ്ഥാനം മുഴുവൻ പ്രതിഫലിക്കില്ല. മുമ്പും എൻ.എസ്.എസ് മുഖംതിരിച്ചപ്പോൾ വലിയ തിരിച്ചടി നേരിട്ടിട്ടില്ല. മുസ്ലിം സാമുദായിക സംഘടനകളുടെ പരസ്യപിന്തുണ യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കും. മാർച്ച് 29ഒാടെ സ്ഥാനാർഥി പര്യടനം ആദ്യ റൗണ്ട് പൂർത്തീകരിക്കും.
രാഹുൽ എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നത് ബി.ജെ.പി മുഖ്യശത്രുവെന്ന രാഷ്ട്രീയ മുദ്രാവാക്യം കോൺഗ്രസ് കൈയൊഴിയുന്നതിന് സമാനമാണെന്ന് സി.പി.െഎ നിർവാഹകസമിതി വിലയിരുത്തി. കേരളത്തിൽ മുസ്ലിംലീഗിെൻറ പിന്തുണയോടെ രാഹുൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ ബി.ജെ.പി പ്രചാരണ ആയുധമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.