മട്ടന്നൂര്‍: നഷ്ടമായ മകെൻറ നീറുന്ന വേദനകൾ പങ്കുവെച്ച് കൊല്ലപ്പെട്ട എടയന്നൂ രിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിക്ക് മുന്നിൽ. കൂടപ്പിറപ്പിെൻറ സ്നേഹംചൊരിഞ്ഞ് രാഹുൽ അവർക്ക് സാന്ത്വനമായി. ഇവരുടെ കൂടിക്കാ ഴ്ചയിൽ കണ്ണൂർ വിമാനത്താവളത്തിലെ വി.െഎ.പി ലോഞ്ച് വികാരനിർഭരമായ നിമിഷങ്ങൾക് ക് വേദിയായി. ഷുഹൈബിെൻറ സഹോദരിയുടെ കുഞ്ഞിനെ ലാളിച്ചും മുത്തം കൊടുത്തും രാഹുൽ കുടുംബത്തിന് സാന്ത്വനത്തിെൻറയും പിന്തുണയുടെയും സ്നേഹസ്പർശനങ്ങൾ സമ്മാനിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12.45ഒാടെയാണ് ഹെലികോപ്ടറിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
ഷുഹൈബിെൻറ പിതാവ് മുഹമ്മദ്, മാതാവ് റസിയ, ഷുഹൈബിെൻറ സഹോദരിമാരായ സുമയ്യ, ഷര്‍മിന, ഷമീമ എന്നിവരും ഇവരുടെ ഭര്ത്താക്കന്മാരും കുട്ടികളും ഷുഹൈബിനൊപ്പം ആക്രമിക്കെപ്പട്ട നൗഷാദ്, റിയാസ് എന്നിവരും രാഹുലിനെ കാണാനെത്തിയിരുന്നു. എല്ലാവരുടെയും വിശേഷങ്ങൾ തിരക്കിയ രാഹുൽ കോണ്‍ഗ്രസിെൻറ പിന്തുണ ലഭിക്കുന്നില്ലേ എന്ന് ചോദിച്ചു. കോൺഗ്രസ് സഹായിക്കുന്നുണ്ടെന്ന് ഷുഹൈബിെൻറ സഹോദരി ഷര്‍മിന മറുപടിനല്കി.
ഷുഹൈബ് വധത്തിലെ മുഴുവന്‍പേരെയും പുറത്തുകൊണ്ടുവരാന്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ നടത്തുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി. അരമണിക്കൂറോളം രാഹുൽ കുടുംബാംഗങ്ങളുമായി സമയം ചെലവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എം.പി, കെ.പി.പി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരന് എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. തുടർന്ന് ഒന്നരയോടെ രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ പുറപ്പെട്ടു.
രാഹുലും കാന്തപുരവും
തമ്മിൽ കൂടിക്കാഴ്ച
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയുടെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെയും കൂടിക്കാഴ്ച. അജ്മീറിൽനിന്ന് വരുകയായിരുന്ന കാന്തപുരം രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ എത്തിയിരുന്നു. രാഹുൽ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ കാണാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും 15 മിനിറ്റോളം സംസാരിച്ചു. എന്നാൽ, രാഷ്ട്രീയകാര്യങ്ങളൊന്നും ചർച്ചചെയ്തില്ലെന്ന് കാന്തപുരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.