വണ്ടൂർ : വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശാവർക്കർമാർക്ക് രാഹുൽ ഗാന്ധി എം.പിയുടെ സ്നേഹോപഹാരം. രണ്ടായിരത്തോളം ആശാവർക്കർമാർക്കും പെയിൻ ആൻഡ് പാലിയേറ്റിവ് വനിത നഴ്സ്മാർക്കും ഓണസമ്മാനമായി സാരികളാണ് രാഹുൽ ഗാന്ധി വിതരണം ചെയ്യുന്നത്.
റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഓണാശംസകൾ നേർന്ന് എം.പിയുടെ പ്രത്യേക കാർഡുകളും എത്തി. വണ്ടൂരിൽ നടന്ന ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.സാജിത, മുൻ ഡി.സി.സി പ്രസിഡൻറ് ഇ.മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ വി.എ.കെ. തങ്ങൾ, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി.കുഞ്ഞി മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരൻതൊടി, അജീഷ് എടാരത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാളിയേക്കൽ രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.