ജനാരവങ്ങളിൽ പെയ്​തിറങ്ങി രാഹുൽ

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വയനാട് മണ്ഡലത ്തിലെ വോട്ടർമാരെ കണ്ട് നന്ദിയറിയിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെത്തി. വയനാട് മണ്ഡലത് തി​​​​െൻറ ഭാഗമായ ജില്ലയിലെ കാളികാവ്, നിലമ്പൂർ, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാണ് അദ്ദേഹം റോഡ് ഷോ നടത്തിയത്. < /p>

പ്രതികൂല കാലാവസ്ഥയിലും തിമിർത്ത് പെയ്ത മഴയത്തും ചോരാത്ത ആവേശവുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള ാണ് രാഹുലിനെ പാതയോരങ്ങളിൽ മണിക്കൂറുകൾ കാത്തിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.15ഓട െ വിമാനമിറങ്ങിയ രാഹുൽ കാർ മാർഗം മഞ്ചേരി വഴിയാണ്​ കാളികാവിലെത്തിയത്. 3.30ന് നടക്കുമെന്ന് അറിയിച്ച പരിപാടി നാല് കഴ ിഞ്ഞാണ് തുടങ്ങാനായത്.

അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിൽ കയറിയ രാഹുൽ കാളിക ാവ് ജങ്ഷനിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്തു. മഴയിലും ആവേശം ചോരാതെയാണ് പ്രിയനേതാവിനെ കാണാൻ ജനം തടിച്ചുകൂടിയത്. അവി ടെ നിന്ന് പൂക്കോട്ടുംപാടം വഴി നിലമ്പൂർ ചന്തക്കുന്ന് ബസ് സ്​റ്റാൻഡിലെത്തുമ്പോഴേക്കും അഞ്ച്​ കഴിഞ്ഞു.

Full View


രാഹുൽ എത്തുന്നതിന് മുമ്പേ മഴയെത്തിയെങ്കിലും സ്കൂൾ വിദ്യാർഥിനികളടക്കം നൂറുകണക്കിന് ആളുകൾ ബസ് സ്​റ്റാൻഡ്​ പരിസരത്ത് നനഞ്ഞുകുതിർന്ന് കാത്തുനിന്നു. മണിക്കൂറുകളോളം ചന്തക്കുന്നിൽ തടിച്ചു കൂടിയ പുരുഷാരത്തിനിടയിലേക്ക് രാഹുലെത്തിയതോടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഏറെ പണിപ്പെട്ടാണ് എസ്.പി.ജിയും പൊലീസും ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

മൂടിക്കെട്ടിയ ആകാശത്തിന് താഴെ ജനങ്ങളുടെ ആവേശം അണപൊട്ടി. നഗരത്തിലൂടെ നടത്തിയ റോഡ് ഷോ ഗവ. മോഡൽ സ്കൂൾ പരിസരത്ത് സമാപിച്ചു. നഗരത്തിലുടനീളം സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിരയായിരുന്നു. തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും വയനാടി​​​​െൻറ വികസനത്തിനാവശ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പുനൽകി എടവണ്ണയിലേക്ക് പുറപ്പെടുമ്പോൾ ആറുമണി കഴിഞ്ഞു.

എടവണ്ണ അങ്ങാടിയിൽ പാലത്തിനടുത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ അരീക്കോട് റോഡ് ജങ്ഷനിൽ സമാപിച്ചു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട് നന്ദി അറിയിച്ച്‌ അടുത്ത സ്വീകരണ സ്ഥലമായ അരീക്കോട് എത്തുമ്പോഴേക്ക് രാത്രി 7.30 കഴിഞ്ഞിരുന്നു. പുത്തലം മൈത്രക്കടവ് പാലത്തിന് സമീപത്തു നിന്ന് തുടങ്ങിയ റോഡ് ഷോ താഴത്തങ്ങാടി പാലത്തിനടുത്ത് സമാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുഗമിച്ചു.

രാഹുൽ ഗാന്ധി മലപ്പുറം ചോക്കാട് ഒരു ചായക്കടയിൽ കയറിയപ്പോൾ

മോദിയുടെ വിഷലിപ്ത രാഷ്​ട്രീയത്തിനെതിരെ ജീവൻ കൊടുത്തും പോരാടും -രാഹുൽ
അരീക്കോട്/നിലമ്പൂർ: വിഭജനത്തി​​​​െൻറ വിഷലിപ്ത രാഷ്​ട്രീയം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജീവൻ നൽകിയും പോരാടുമെന്ന് എ.ഐ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധി. അരീക്കോട്ട് നൽകിയ സ്വീകരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്ക് മുഴുവൻ പണക്കാരുടേയും അധികാരത്തി​​​​െൻറയും പിൻബലമുണ്ടാവാം. പക്ഷേ, കോൺഗ്രസി​​​​െൻറ പോരാട്ടത്തിന് സത്യത്തി​​​​െൻറ പിന്തുണയാണുള്ളതെന്നും വൻ പോരാട്ടങ്ങൾക്ക് തുടക്കമിടുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കെ.സി. വേണുഗോപാൽ പ്രസംഗം തർജമ ചെയ്തു.

വിദ്വേഷം പരത്തുന്ന മോദി സർക്കാറിനെ കോൺഗ്രസ് സ്നേഹം കൊണ്ട് തോൽപിക്കുമെന്ന് നിലമ്പൂരിൽ നൽകിയ സ്വീകരണത്തിൽ രാഹുൽ പറഞ്ഞു. പാർലമ​​​െൻറിനകത്തും പുറത്തും പോരാട്ടം തുടരും. പാർട്ടിക്ക് അതീതമായി ജനങ്ങൾക്കുവേണ്ടി പോരാടുമെന്നും മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല പ്രസംഗം പരിഭാഷപ്പെടുത്തി.​

തിമർത്ത് പെയ്ത മഴയിലും ആവേശം ചോരാതെ അണികൾ
കാളികാവ്: വയനാട് മണ്ഡലത്തിലെ എ.ഐ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ ആദ്യ സ്വീകരണ സ്ഥലമായ കാളികാവിൽ പ്രിയ നേതാവിനെ സ്വീകരിക്കാനെത്തിയത് വൻ ജനക്കൂട്ടം. രാഹുൽ ഗാന്ധി സ്വീകരണ സ്ഥലത്തെത്തുന്നതിന് മുമ്പെ ശക്തമായ മഴയും മിന്നലും ആരംഭിച്ചു.
കോരിച്ചൊരിഞ്ഞ കനത്ത മഴയും ഇടിമിന്നലും വകവെക്കാതെ സ്ത്രീകളടക്കം വൻ ജനാവലിയാണ് കാളികാവ് ജങ്ഷനിൽ തടിച്ചുകൂടിയത്. ബാൻഡ് മേളവുമായി കെ.എസ്.യു പ്രവർത്തകരും ആഘോഷത്തിന് കൊഴുപ്പുകൂട്ടി.

ചായക്കടയിലിറങ്ങി രാഹുൽ ഗാന്ധി
കാളികാവ്: കാളികാവിലെ ആവേശകരമായ സ്വീകരണത്തിനുശേഷം നിലമ്പൂരിലേക്ക് പുറപ്പെടുന്നതിനിടെ സുരക്ഷ സംവിധാനങ്ങൾ മാറ്റിവെച്ച് ചോക്കാട് ചായക്കടയിലിറങ്ങി ചായ കഴിച്ച് രാഹുൽ ഗാന്ധി. ചോക്കാട്ടങ്ങാടിയിലെ കോൺഗ്രസ് പ്രാദേശിക നേതാവ് ആനിക്കോട്ടിൽ ഉണ്ണികൃഷ്ണ​​​​െൻറ കടയിലാണ് രാഹുൽ ഗാന്ധി ഗ്രാമീണ വിഭവങ്ങളുടെ രുചി തൊട്ടറിയാനെത്തിയത്. ചായക്ക് പുറമെ ഉണ്ണിയപ്പം, ഹലുവ, അരി നുറുക്ക് എന്നീ വിഭവങ്ങൾ കഴിച്ച ശേഷം നാട്ടുകാരോട് കുശലാന്വേഷണം നടത്തി. തുടർന്ന് ചുറ്റും കൂടിയവർക്ക് സെൽഫിയെടുക്കാനും പോസ് ചെയ്തു. ചോക്കാട്ടെ ഗാന്ധിയൻ എന്നറിയപ്പെടുന്ന മുള്ളൻ മോയിൻ അടക്കമുള്ളവരുമായി അദ്ദേഹം കുശലാന്വേഷണം നടത്തി.

Tags:    
News Summary - Rahul Gandhi Reached in Karipur-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.