തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജില്ല ജയിലിൽ െവച്ച് കന്റോൺമെന്റ് പൊലീസാണ് രണ്ടു കേസിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിെൻറ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകി. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഈ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ഈ കേസുകൾക്കു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്.
ഇത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്‌ഷൻ വാറൻറ് ആവശ്യപ്പെട്ടിട്ടില്ല. ഇതിനിടെ, രാഹുലിെൻറ അറസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികൾ അക്രമത്തിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.