കോഴിക്കോട്: മദ്യപിച്ചതിന് നടപടിയെടുത്ത മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീർക്കാൻ സിഗ്നല്‍ കേബിള്‍ മുറിച്ച രണ്ട് റെയിൽവേ ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്റ്റേഷനിലെ സിഗ്നൽ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം ടെക്നീഷ്യന്മാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി സ്വദേശി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 24ന് രാവിലെയായിരുന്നു സിഗ്നൽ കേബിളുകൾ മുറിച്ച നിലയിൽ കണ്ടെത്തിയത്. സിഗ്നൽ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ട്രയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വന്നു. അന്വേഷണത്തിലാണ് ജീവനക്കാര്‍തന്നെയാണ് മുറിച്ചതെന്ന് ആർ.പി.എഫ് കണ്ടെത്തിയത്.
24ന് രാവിലെ കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലാണ് കേബിള്‍ മുറിച്ചതായി കണ്ടെത്തിയത്. പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നലാക്കിെവച്ചു. സിഗ്നൽ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി. രണ്ടുമണിക്കൂർ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കിയത്.
തുടർന്ന് ആർ.പി.എഫ് അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്. വിദഗ്ധ പരിശീലനവും ഇക്കാര്യത്തിൽ അറിവും ഉള്ളവർക്ക് മാത്രമേ സിഗ്നൽ കേബിളുകൾ ഇത്തരത്തിൽ മാറ്റാൻ പറ്റൂവെന്ന് ആർ.പി.എഫ് കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം ജീവനക്കാരിലെത്തിയത്. സാക്ഷിമൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താൻ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.