തിരുവനന്തപുരം: ഒാൺലൈൻ ടിക്കറ്റ് റിസർവേഷനിലെ തിരിമറിക്ക് രണ്ട് ലക്ഷം രൂപവരെ പിഴകിട്ടാവുന്ന ചട്ട ദേദഗതിയുമായി റെയിൽവേ. പിഴക്ക് പുറമേ മൂന്ന് വർഷം വരെ തടവോ രണ്ടും കൂടിയോ ലഭിക്കുന്നരീതിയിലാണ് ഭേദഗതി ആലോചിക്കുന്നത്.
വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ച് തൽക്കാൽ ടിക്കറ്റ് വേഗം ബുക്ക് ചെയ്യുന്നതും െഎ.ആർ.സി.റ്റി.സിയിൽ വ്യാജവിവരം നൽകി കൂടുതൽ അക്കൗണ്ടുകളെടുത്ത് ടിക്കറ്റ് കൈക്കലാക്കി മറിച്ചുവിൽക്കുന്നതുമടക്കം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള മുംബൈ കേന്ദ്രീകരിച്ച ക്രമക്കേടിൽ 30 ലക്ഷം രൂപവരെ സമ്പാദിച്ചതായാണ് ആർ.പി.എഫിെൻറ കണക്ക്.
ഇത്തരം കുറ്റകൃത്യം കൈകാര്യം ചെയ്യുന്നതിന് റെയിൽവേ നിയമത്തിൽ വ്യവസ്ഥകളില്ലാത്തതിനാലാണ് പുതിയ വകുപ്പ് ആലോചിക്കുന്നത്. വനിത യാത്രക്കാർക്കും ഭിന്നശേഷിക്കാർക്കുമുള്ള സീറ്റ് കൈ കടത്തുന്നവർക്കുള്ള പിഴത്തുക വർധിപ്പിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.