അണക്കെട്ടുകൾ നിറയുന്നു; ഏ​ത് സാ​ഹ​ച​ര്യ​വും നേരി​ടാ​ൻ സ​ജ്ജ​മെന്ന്

2021-10-12 09:43 IST

നിറഞ്ഞൊഴുകി അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ

അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നു. അതിരപ്പിള്ളി - ആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

2021-10-12 09:37 IST

പാലക്കാട്​ അട്ടപ്പാടി ചുരം റോഡിൽ മൂന്നിടത്ത്​ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു.

2021-10-12 09:36 IST

പാലക്കാട്​ കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും.

2021-10-12 09:34 IST

പരിയാരം കപ്പത്തോട്​ കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറി.

2021-10-12 09:30 IST

ദേശീയ പാതയിൽ വെള്ളം കയറി

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ പുളിക്കലിൽ തോട് കരകവിഞ്ഞ് വെള്ളം കയറി ഗതാഗതം മുടങ്ങി. വലിയ വാഹനങ്ങൾ അടക്കം കുടുങ്ങിക്കിടക്കുകയാണ്. പുളിക്കൽ ബി.എം ആശുപത്രിയിൽ വെള്ളം കയറി.

2021-10-12 09:28 IST

കൊല്ലം ഇടമൺ ഐഷാപാലത്തിന്​ സമീപം മണ്ണിടിഞ്ഞു.

2021-10-12 09:27 IST

വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിൽ

കോതമംഗലം ഇടമലയാർ ഡാമിന് സമീപത്തെ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിൽ. തിങ്കളാഴ്ച്ച രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ പൊങ്ങൻ ചുവട്, താളുംകണ്ടം തുടങ്ങിയ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. 300 അടി മുകളിൽനിന്ന് കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചിട്ടുണ്ട്.

2021-10-12 09:25 IST

പയ്യോളിയിൽ മരങ്ങൾ കടപുഴകി

കോഴിക്കോട്​ പയ്യോളിയിൽ പലയിടങ്ങളിലും റോഡിലേക്ക്​ മരങ്ങൾ കടപുഴകി. 

2021-10-12 09:23 IST

പെരിങ്ങൽക്കുത്ത്​ ഡാം തുറന്നു

പെരിങ്ങൽക്കുത്ത്​ ഡാം തുറന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. 

2021-10-12 09:22 IST

കോഴിക്കോട്​ നഗരം വെള്ളത്തിൽ മുങ്ങി.

Tags:    
News Summary - Rain sowing destruction; Three deaths in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.