തിരുവനന്തപുരം: വയനാട്ടിലെ രാജഗിരി എസ്റ്റേറ്റിൽ 2016ൽ 290.85 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ഉത്തരവായെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. താലൂക്ക് ലാൻഡ് ബോർഡിന്റെ (ടി.എൽ.ബി)സീലിംഗ് കേസിൽ 1976-ലെ ഉത്തരവ് പ്രകാരം രാജഗിരി എസ്റ്റേറ്റിന്റെ 680.96 ഏക്കർ, മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ഉത്തരവായിരുന്നു.
ഈ ഉത്തരവിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് 2014 നമ്പർ 19ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിഷയം പുന:പരിശോധിച്ചു. സീലിംഗ് കേസിൽ 2016 സെപ്തംബർ 27ലെ ഉത്തരവ് പ്രകാരം 290.85 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ഉത്തരവായി.
ഈ ഉത്തരവിനെതിരെയും തോട്ടം കൈവശം വെച്ചരിക്കുന്നവർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ തുടർ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും മന്ത്രി ഉമാതോമസിന്റെ ഡോദ്യത്തിന് രേഖാമൂലം മറുപടി നൽകി.
ചെമ്പ്ര എസ്റ്റേറ്റിൽനിന്ന് 1976-ലെ റ്റി.എൽ.ബി ഉത്തരവ് പ്രകാരം 775.40 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഉത്തരവിനെതിരെ ഹൈകോടതിയിൽ കേസ് നൽകി. 1976-ലെ ഉത്തരവ് ഹൈകോടതിയുടെ വിധിന്യായത്തിന്റെ്റെ അടിസ്ഥാനത്തിൽ പുന:പരിശോധിച്ചു. ചെമ്പ്ര എസ്റ്റേറ്റിൽ നിന്നും 213.11 ഏക്കർ ഏറ്റെടുക്കാൻ വൈത്തിരി താലൂക്ക് ലാന്റ് ബോർഡ് 2012-ൽ തീരുമാനിച്ചു.
213.11 ഏക്കറിൽ 109.57 ഏക്കർ നേരത്തെ ഏറ്റെടുത്തിരുന്നു. ബാക്കി 103.54 ഏക്കറിൽ കൽപ്പറ്റ വില്ലേജിലെ സർവേ 659 ൽ ഉൾപ്പെട്ട 25 ഏക്കർ ഒഴികെ ബാക്കി 78.54 ഏക്കർ ഭൂമി നിക്ഷിപ്ത വനഭൂമി ആണ്. ബാക്കി 25 ഏക്കർ ഭൂമി തഹസിൽദാർ ഏറ്റെടുത്തുവെന്നും മന്ത്രി ഉമാ തോമസിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.