തിരുവനന്തപുരം: എൽ.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള സി.പി.എമ്മിെൻറ സ്ഥാനാർഥികളെ ഇന്ന് അറിയാം. രാവിലെ ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റിലാവും ധാരണ ഉണ്ടാവുക. ശേഷം വൈകീട്ട് നാലിന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ പ്രഖ്യാപിേച്ചക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ഒഴിവുകളിൽ നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എൽ.ഡി.എഫിന് രണ്ട് സീറ്റുകളിൽ വിജയിക്കാൻ കഴിയും.
രാജ്യസഭയിൽ കൂടുതൽ പാർട്ടിയംഗങ്ങളും നേതാക്കളും ഉണ്ടാവണമെന്ന ദേശീയ നേതൃത്വത്തിെൻറ താൽപര്യത്തിനനുസരിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. നിലവിൽ രാജ്യസഭയിൽ നിന്നൊഴിയുന്ന കെ.കെ. രാഗേഷിന് ഒരിക്കൽ കൂടി അവസരം നൽകിയേക്കുമെന്നാണ് സൂചന. കുറച്ച് വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ് സംസ്ഥാന സമിതിയംഗം കൂടിയായ രാഗേഷിെൻറ പ്രവർത്തനം. അഖിലേന്ത്യ കർഷകസംഘത്തിെൻറ ജോയൻറ് സെക്രട്ടറി കൂടിയായ രാഗേഷ് ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന കർഷക സമരത്തിെൻറ മുൻപന്തിയിലുമുണ്ട്. ഇൗ സാഹചര്യത്തിൽ അദ്ദേഹെത്ത ഒരിക്കൽകൂടി രാജ്യസഭയിലേക്ക് അയക്കുമെന്നാണ് കണക്കാക്കുന്നത്.
കൂടാതെ സംസ്ഥാന സമിതിയംഗം ഡോ. വി. ശിവദാസൻ, സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. എസ്.എഫ്.െഎ മുൻ അഖിലേന്ത്യ നേതാവ് കൂടിയായ ശിവദാസൻ നിലവിൽ എ.കെ.ജി സെൻറർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മുതിർന്ന നേതാവായ ബേബി േജാൺ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നില്ല. ഇവരെക്കൂടാതെ സി.പി.എം സഹയാത്രികൻ ചെറിയാൻ ഫിലിപ്, മുൻ മന്ത്രി തോമസ് െഎസക് എന്നിവരുടെ പേരും പാർട്ടി വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രാഥമിക വിലയിരുത്തലും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലും എൽ.ഡി.എഫ് സംസ്ഥാന സമിതിയിലും നടക്കും. സി.പി.എം ഇതിനകം ആദ്യഘട്ട വിലയിരുത്തൽ ജില്ലകളിൽ നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.