കൊച്ചി: രാജ്യസഭയിലേക്കുള്ള മൂന്നംഗങ്ങളുടെ തെരഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധി തീരും മുമ്പ് നടത്തുമെന്ന പ്രസ്താവന കോടതിക്കകത്ത് വെച്ച് ഉടനടി തിരുത്തി തെരഞ്ഞെടുപ്പ് കമീഷൻ. കേരളത്തിൽനിന്നുള്ള ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ് വൈകില്ലെന്ന് ആവർത്തിച്ച് വിശദീകരണ പത്രിക നൽകിയെങ്കിലും വാദത്തിനിടെയാണ് നിയമസഭ കാലാവധിക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമീഷൻ അഭിഭാഷകൻ അറിയിച്ചത്.
എന്നാൽ, ഇക്കാര്യം പിൻവലിക്കുന്നതായി പിന്നീട് അഭിഭാഷകൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ൈവകില്ലെന്ന വിശദീകരണം ആവർത്തിക്കുകയും ചെയ്തു. രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് ചോദ്യം ചെയ്ത് കേരള നിയമസഭ സെക്രട്ടറിയും എസ്. ശർമ എം.എൽ.എയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും അഞ്ചിന് പരിഗണിക്കും.
ഏപ്രിൽ 21നാണ് കേരളത്തിൽനിന്നുള്ള എം.പിമാരായ വയലാർ രവി, കെ. കെ. രാഗേഷ്, പി. വി. അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി തീരുന്നത്. ജൂൺ ഒന്നിന് പതിനാലാം നിയമസഭയുടെ കാലാവധി തീരും. നിലവിലെ നിയമസഭാംഗങ്ങൾ വിരമിക്കുംമുമ്പ് തെരഞ്ഞെടുപ്പ് നടപടി വേണമെന്നും നിലവിലെ നിയമസഭാംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശം ഉറപ്പാക്കണമെന്നുമാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിെൻറ വിവിധ ഘട്ടങ്ങൾക്ക് ഉദ്ദേശിക്കുന്ന സമയക്രമം മുൻകൂറായി അറിയിക്കുക മാത്രമാണ് ഇതിനകം ചെയ്തതെന്നാണ് കമീഷെൻറ വിശദീകരണം. വിജ്ഞാപനത്തിലൂടെ പുതിയ സമയക്രമം പ്രഖ്യാപിക്കുന്നതുവരെ മാത്രമാണ് അതിലെ നടപടി നിർത്തിവെച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ച് ചട്ടപ്രകാരം തന്നെയാവും തെരഞ്ഞെടുപ്പ് നടപടികളെന്ന് മാർച്ച് 26ന് അറിയിപ്പ് പുറപ്പെടുവിച്ചെന്ന് വിശദീകരണ പത്രികയിൽ പറയുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹരജി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.