രാജ്യസഭ സീറ്റ്: ഹൈകമാൻഡ് ഇടപടണമെന്ന് ഷാനിമോൾ ഉസ്മാൻ

കൊച്ചി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിയിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഇന്ന് ചേരാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. പ്രവർത്തകരുടെ വിശ്വാസം നേടാനായി തിരുത്തൽ നടപടികളെടുക്കാൻ ഹൈകമാൻഡ് ഇടപെടണം. നേതാക്കളുടെ തന്നിഷ്ടം അംഗീകരിപ്പിക്കാൻ വിളിച്ചു ചേർത്ത യോഗം മാറ്റിവെക്കണമെന്നും അവർ വ്യക്തമാക്കി. 

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയ  തീരുമാനത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണിനെല്ലൂർ പ്രതികരിച്ചു. അതിനാൽ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​​ക്ക്​ തു​റ​ന്ന ക​ത്ത്​ അ​യ​ച്ച​ത​ട​ക്കം കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ഉ​യ​രു​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ​യാ​ണ്​ ഒ​ഴി​വു​വ​രു​ന്ന രാ​ജ്യ​സ​ഭ സീ​റ്റ്​ മാ​ണി ഗ്രൂ​പ്പി​ന്​ വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കെ.​പി.​സി.​സി മു​ൻ​പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​നെ​പ്പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളും ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ത്തി രംഗത്തെത്തിയിട്ടുണ്ട്. കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ സീ​റ്റ്​ ത​ർ​ക്കം മു​റു​കി​യ​തി​നി​ട​യി​ൽ​ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രാ​ജ്യ​സ​ഭ സീ​റ്റ്​ വി​ട്ടു​കൊ​ടു​ത്ത്​ കേ​ര​ള കോ​ൺ​ഗ്ര​സി​നെ യു.​ഡി.​എ​ഫി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​ത്. 

കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ൻ എ​ന്നി​വ​ർ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ്​ മൂ​വ​രും രാ​ഹു​ലി​നെ ക​ണ്ട​ത്. ഇൗ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ പ്രേ​രി​പ്പി​ച്ച മു​സ്​​ലിം​ലീ​ഗ്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കേ​ര​ള കോ​ൺ​ഗ്ര​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ ​േജാ​സ്​​ കെ. ​മാ​ണി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തിരുന്നു. 

കേ​ര​ള കോ​ൺ​ഗ്ര​സ്​ ഇ​ല്ലാ​ത്ത യു.​ഡി.​എ​ഫി​ന്​ പ്ര​സ​ക്​​തി​യി​ല്ലെ​ന്നി​രി​ക്കെ, വി​ട്ടു​വീ​ഴ്​​ച​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ സം​സ്​​ഥാ​ന നേ​തൃ​നി​ര ഹൈ​ക​മാ​ൻ​ഡി​നോ​ട്​ വി​ശ​ദീ​ക​രി​ച്ചതായാണ് വിവരം. 
 

Tags:    
News Summary - Rajya Sabha Seat in Congress Shanimol Usman-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.