നിലമ്പൂര്‍: രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കി ഉത്തരവിറങ്ങിയെങ്കിലും സർ വിസ് എന്ന് മുതലെന്നതിൽ തീരുമാനമായില്ല. പുതിയ ടൈംടേബിൾ വരുന്നതോടെയേ സ്വതന്ത്ര സർ വിസ് തുടങ്ങാനാവൂ എന്നാണറിയുന്നത്. എന്നാൽ, സാങ്കേതിക തടസ്സമൊന്നുമില്ലെന്നും ഉടൻ സർവിസ് തുടങ്ങാനാവുമെന്നും പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. നിലവില്‍ അമൃത എക്സ്പ്രസുമായി ചേര്‍ന്ന് ലിങ്ക് ട്രെയിനായി സര്‍വിസ് നടത്തുന്ന രാജ്യറാണി സ്വതന്ത്രമാക്കുന്ന ഉത്തരവ് തിങ്കളാഴ്ചയാണിറങ്ങിയത്.
കോച്ചുകളുടെ കുറവും സമയക്രമീകരണവും നിലമ്പൂരില്‍ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നതിന് ഇതോടെ പരിഹാരമാകും. സ്വതന്ത്രമാകുന്നതോടെ കൊച്ചുവേളിയിൽനിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോൾ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിൽ ചേർത്താണ് ഷൊർണൂർ വരെ രാജ്യറാണി സർവിസ് നടത്തുന്നത്. ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസിെൻറ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണിപ്പോൾ.
എട്ടിനുപകരം ഇനി 16 കോച്ചുകൾ കൊച്ചുവേളി-നിലമ്പൂർ രാജ്യറാണിയിലുണ്ടാകും-എ.സി ടു ടയർ-1, എ.സി 3 ടയർ-2, സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ച് -7, ജനറൽ കമ്പാർട്ട്മെൻറ്-4, എസ്.എൽ.ആർ-2. നിലമ്പൂരിൽ നിന്ന് രാത്രി 8.50നാണ് രാജ്യറാണി പുറപ്പെടുന്നത്. അതേസമയം, കൊച്ചുവേളിയിൽ യാത്ര അവസാനിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലേക്കുള്ള രോഗികളും ബന്ധുക്കളുമാണ് കൂടുതലും യാത്രക്കാരായുള്ളത്. കൊച്ചുവേളിയിൽ യാത്ര അവസാനിച്ച് ബസ് മാർഗം യാത്ര തുടരുകയെന്നത് ഇവരെ പ്രയാസത്തിലാക്കുന്നുണ്ട്. അവിടെനിന്ന് ബസ് സർവിസുണ്ടെങ്കിലും ഇത് ആശ്വാസകരമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.