ഗ​ണേ​ഷ് ​​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി 

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിയും ഗ​ണേ​ഷ്​​കു​മാ​റും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: കോ​ൺ​ഗ്ര​സ്​ എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി​യി​ലെ ഗ​ണേ​ഷ്​​കു​മാ​ർ എന്നിവർ  മന്ത്രിസഭയിലേക്കെത്തും. ഐ.​എ​ൻ.​എ​ല്ലി​ലെ അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വി​ൽ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ന്‍റ​ണി രാ​ജുവും മുൻധാരണ പ്രകാരം ​സ്ഥാ​ന​മൊ​ഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇരുവരും മന്ത്രിമാരാകുന്നത്. എൽ.ഡി.എഫ് കൺവീനറായ ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വിലും ആന്റണി രാജുവും ഇന്നു രാവിലെയാണ് രാജി സമർപ്പിക്കുന്നത്. തുടർന്ന് നടന്ന ഇടതുമുന്നണി യോഗമാണ് പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. ഡി​സം​ബ​ർ 29 ന് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ നടക്കും. ര​ണ്ടാം പി​ണ​റാ​യി സർക്കാറിൽ രണ്ടര വർഷത്തെ ധാരണയാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്.   നവംബർ അവസാനമാണ്  പുനഃസംഘടന നടക്കേണ്ടിയിരുന്നത്. 

രണ്ടര വർഷം പൂർത്തിയായപ്പോൾ ത​ന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. 

അ​ഹ​​മ്മദ്​ ദേ​വ​ർ​കോ​വി​ൽ കൈകര്യം ചെയ്തിരുന്ന തുറമുഖവകുപ്പ് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളിക്കും ആ​ന്‍റ​ണി രാ​ജുവിെന്റ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Ramachandran Kadannapalli and Ganesh Kumar to the Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.