ഭൂമിയിലെ വിഭവങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് വ്യക്തികളും സംഘങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നത്. സമ്പത്തിന്‍റെ ഉടമസ്ഥാവകാശം ആർക്ക്? എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തിയാലേ ഇ തിന് ശാശ്വതപരിഹാരമാവുകയുള്ളൂ. ധനം അല്ലാഹുവിേൻറത്; മനുഷ്യർ അതിെൻറ കൈകാര്യകർത്താക്കൾ എന്നതാണ് ഇസ്ലാമി െൻറ സമീപനം. ഉടമസ്ഥാവകാശം ഭരണകൂടത്തിനാണ് എന്ന് കരുതുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങളെയും ഇസ്ലാം അംഗീകരിക്കുന്നില്ല.
ഇസ്ലാമിെൻറ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് നമ്മുടെ സമൂഹഘടനയെ മാതൃകാപരമായി നിർമിക്കുന്നതിനുള്ള അടിസ്ഥാനോപാധികളിൽ ഒന്നാണ്. പ്രവാചകൻ മദീന കേന്ദ്രമാക്കി രൂപപ്പെടുത്തിയ ഭരണസംവിധാനത്തിൽ സകാത്ത് വിശ്വാസിയുടെ വൈയക്തികമായ അനുഷ്ഠാനം മാത്രമായിരുന്നില്ല, മാതൃകാ സമൂഹസൃഷ്ടിയുടെ (ഖൈറു ഉമ്മത്) അടിസ്ഥാനഘടകം കൂടിയായിരുന്നു. ഭരണകർത്താവ് എന്ന നിലയിൽ സമ്പത്തിെൻറ മൂല്യം നിശ്ചയിച്ച് കൈവശാധികാരം ആരിൽ നിക്ഷിപ്തമാണോ അവരിൽനിന്നു നിശ്ചിത വിഹിതം സകാത്തായി വസൂലാക്കുന്ന രീതിയാണ് പ്രവാചകൻ അനുവർത്തിച്ചത്. നമസ്കാരവും നോമ്പും കുറ്റമറ്റ രീതിയിൽ പുലർത്തിയവർക്കുപോലും സമ്പത്ത് പാവപ്പെട്ടവനുവേണ്ടി വിട്ടുകൊടുക്കാൻ പ്രയാസമുണ്ടായിരുന്നു. എന്നാൽ, അക്കാര്യത്തിൽ ഒരു വിട്ടുവിഴ്ചക്കും മുഹമ്മദ് നബി സന്നദ്ധനായിരുന്നില്ല.
സകാത്തിലുള്ള നബിയുടെ ഈ കാർക്കശ്യമാണ് പൊതുവെ സൗമ്യസ്വഭാവക്കാരനായ ഒന്നാം ഖലീഫ അബൂബക്കറിനെയും ശാഠ്യക്കാരനാക്കിയത്. രണ്ടു വർഷത്തോളം ഭരണം കൈയാളിയ അദ്ദേഹത്തിെൻറ ശ്രമകരമായ ദൗത്യം സകാത്ത് നിഷേധികളെ വരുതിയിൽ കൊണ്ടുവരുകയായിരുന്നു. ഖുർആനിൽ നമസ്കാരത്തെപ്പറ്റി പറയുന്നിടങ്ങളിൽ അനുബന്ധമായി സകാത്തും കടന്നുവരുന്നുണ്ട്. അതിനർഥം നമസ്കാരവും നോമ്പും കൊണ്ട് വിശ്വാസിയുടെ ജീവിതം പൂർണമാകുന്നില്ല എന്നുതന്നെയാണ്. പക്ഷേ, ഇന്ന് സകാത്ത് വലിയ സമ്പന്നർക്കുമാത്രം ബാധ്യതപ്പെട്ട കാര്യമായിട്ടാണ് പലരും മനസ്സിലാക്കുന്നത്. വ്യവസായികൾ, കച്ചവടക്കാർ, വേതനം പറ്റുന്ന ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും സമ്പത്തിെൻറ വാർഷിക മൂല്യം കണിശതയോടെ നിർണയിച്ചാൽ നല്ലൊരു ശതമാനത്തിനും സകാത്ത് നിർബന്ധ ബാധ്യതയാണെന്ന് ബോധ്യപ്പെടും.
സമ്പത്തിെൻറ വാർഷിക ആസ്തിയാണ് അടിസ്ഥാനപ്പെടുത്തുന്നതെങ്കിൽ റമദാനുമായി അതിനെന്ത് ബന്ധം? അതിരുകളില്ലാത്ത പ്രതിഫലത്തിെൻറ മാസമായി റമദാനെ പരിഗണിച്ച് ദാനധർമം റമദാനിൽ അധികരിപ്പിക്കാറുണ്ട്. അതുപോലെ റമദാനിൽ നിർവഹിച്ചാൽ സകാത്തിന് മറ്റു മാസങ്ങളിൽ ചെയ്യുന്നതിെൻറ എത്രയോ ഇരട്ടി പ്രതിഫലം കരഗതമാക്കാം എന്ന പ്രതീക്ഷയാണ് സകാത്തിനും ഈ പുണ്യമാസത്തെ തെരഞ്ഞെടുക്കാൻ വിശ്വാസികളെ േപ്രരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.