േജാർഡൻ നദിക്ക് സമീപമെത്തിയ ത്വാലൂത്ത് രാജാവ് തെൻറ സൈനിക അംഗങ്ങളെ പരീക്ഷിക്കുന്നത് ഖുർആൻ ഉദ്ധരിക്കുന്നു. ദീർഘനാൾ മരുഭൂമിയിലൂടെ യാത്ര ചെയ്ത് ദാഹാർത്തരും അത്യധികം അവശരുമായി നിൽക്കുന്ന അനുയായികളോട് നദിയുടെ പുളിനങ്ങൾ കാണിച്ചുകൊടുത്ത് രാജാവ് പറയുന്നു. അല്ലാഹു നിങ്ങളെ ഇൗ നദിമൂലം പരീക്ഷിക്കുകയാണ്. ഇൗ നദിയിൽനിന്ന് അൽപം മാത്രം ജലം പാനം ചെയ്യുന്നവരോ തീരെ വെള്ളം കുടിക്കാത്തവരോ മാത്രമേ ഇനി എെൻറ സംഘത്തിലുണ്ടാവൂ എന്നാണ് രാജകൽപന.
ഒരു മഹായുദ്ധത്തിനൊരുങ്ങുന്നവരുടെ മനഃശക്തിയെ ആണ് രാജാവ് ഇവിടെ പരീക്ഷിക്കുന്നത്. കായബലത്തേക്കാളും പ്രധാനമാണ് ഏത് ദൗത്യവും വിജയിപ്പിക്കാനാവശ്യമായ മനഃശക്തി. ബാഹ്യ പ്രലോഭനങ്ങളിൽ അഭിരമിക്കാതെ ഉദാത്ത വിചാരങ്ങളിൽ തപോധന്യമായ വിശുദ്ധിയോടെ നിൽക്കുന്ന അന്തഃകരണം അഥവാ മനസ്സ് അപാരശേഷിയുള്ള പ്രതിഭാസമാണ്. ആന്തരികമായ നന്മകളുടെ അക്ഷയ സ്രോതസ്സായി മനസ്സ് മാറുന്നതോടെ വ്യക്തിയുടെ ജീവിതം സുഗന്ധം പരത്തുന്നതായി തീരും.
ശരീരപ്രദാനമായി നിൽക്കുന്ന വികാരങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ കുതിക്കുന്നത് തടയാനാവാതെ വരുേമ്പാഴാണ് വലിയ നാശങ്ങൾ സംഭവിക്കുന്നത്. മോഹങ്ങളാണ് സർവനാശങ്ങൾക്കും കാരണമാവുന്നതെന്നാണ് അധ്യാത്മിക പാഠങ്ങളുടെ അകംപൊരുൾ. മനുഷ്യമോഹങ്ങൾ നിയന്ത്രിതമാവാതെ പോയാലത് വ്യക്തിയുടെയും സമഷ്ടിയുടെയും നാശത്തിന് കാരണമാവുന്നു.
രാഷ്ട്രാന്തരീയമായ പ്രശ്നങ്ങളുടെ മൂലകാരണമായി നിൽക്കുന്നത് സ്വാർഥമായ മോഹങ്ങളുടെ ആധിപത്യമായിവരുന്നു. ഇൗ മോഹങ്ങളെ ജയിക്കാനാവുന്ന കടിഞ്ഞാണാവണം മനസ്സ്. മനസ്സിെൻറ വിമലീകരണവും ശാക്തീകരണവുമാണ് ഏറ്റവും പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.