കുട്ടിക്കാലത്ത് നോമ്പുകാരനായിരിക്കെ വീട്ടിലെ ശർക്കര എടുത്തുതിന്നതിന് മുറ്റത്തെ മാവിൽ കെട്ടിയിട്ട് ഉമ്മ തല്ലിയത് മറക്കാനാവാത്ത നോമ്പ് ഒാർമയാണ്. അഞ്ചു വയസ്സു മുതൽ നോമ്പ് േനാൽപിക്കുന്നതിന് ഉമ്മ പ്രത്യേകം ജാഗ്രത പുലർത്തിയിരുന്നു. പള്ളിയിൽ കൊണ്ടുപോയി നമസ്കരിപ്പിക്കുന്നതിന് വാപ്പയും. റമദാനായാൽ ഉത്സവപ്രതീതിയായിരിക്കും. സാധാരണമല്ലാത്ത ആഹാര വിഭവങ്ങൾ ഇടയത്താഴത്തിന് ഒരുക്കപ്പെടും. നോമ്പ് തുറക്കുന്ന സമയത്ത് സവിശേഷമായ കഞ്ഞിയും വ്യത്യസ്തങ്ങളായ പലഹാരങ്ങളും ഉണ്ടാകും. എല്ലാംകൂടി നല്ല രസമായിരുന്നു. എത്ര ക്ഷീണം തോന്നിയാലും ഇടയത്താഴവും നോമ്പുതുറയും ഒാർക്കുേമ്പാൾ േനാമ്പ് വിഷമമായി തോന്നാറില്ലായിരുന്നു.
ഞങ്ങളുടെ വീടിെൻറ പരിസരത്തുള്ള സഹോദര സമുദായത്തിൽപെട്ട അമ്മമാരും അച്ഛൻമാരും നോമ്പു പിടിച്ചിരിക്കുന്ന മോൻ എന്നുപറഞ്ഞ് എന്നെ അനുമോദിച്ച രംഗങ്ങൾ ഇപ്പോഴും ഒാർമയിൽ വരാറുണ്ട്. റമദാൻ മാസത്തോടും നോമ്പ് അനുഷ്ഠിക്കുന്നവരോടും കൂടുതൽ സ്നേഹവും അടുപ്പവും അവർ പ്രകടിപ്പിച്ചിരുന്നു. മലയാള മാസം ഒന്നാകുേമ്പാൾ അവരുടെ വീടുകളിൽ രാവിലെ ചെന്നു കയറുന്നതിന് എന്നെ പ്രത്യേകം ക്ഷണിക്കും. മിഠായിയും പഴവും ചായയുമൊക്കെ തന്ന് സ്നേഹപൂർവം സൽക്കരിക്കും.
പഴയകാലം പിന്നിട്ടപ്പോൾ സഹകരണങ്ങളും സ്നേഹസരളമായ പെരുമാറ്റങ്ങളും കുറഞ്ഞുവരുന്നതായി തോന്നുന്നു. ഇൗ അകൽച്ച അവസാനിപ്പിക്കാൻ ഇഫ്താർ സംഗമങ്ങൾ വഴിതുറക്കുന്നുണ്ട്. ഭരണഘടനാപരമായി ഉന്നത പദവിയിലുള്ളവർ മുതൽ ഗ്രാമീണർ വെര ഇഫ്താർ സംഗമങ്ങൾ നടത്തുന്നത് നാടിന് സമാധാനവും സന്തോഷവും പകരും. എല്ലാ പള്ളികളിലും ഇഫ്താർ ആഘോഷപൂർവമാണ് നടത്തപ്പെടുന്നത്. ഇഫ്താറിൽ പെങ്കടുത്ത് സവിശേഷമായ കഞ്ഞിയും കാരക്കയും മറ്റും കഴിക്കുന്നതിെന പുണ്യംപോലെയാണ് സഹോദര സമുദായ സുഹൃത്തുക്കൾ വിലയിരുത്തുന്നത്. റമദാൻ അനുഗ്രഹത്തിെൻറയും പരസ്പര സ്നേഹത്തിെൻറയും സഹകരണത്തിെൻറയും മാസവും പുണ്യങ്ങളുടെ പൂക്കാലവുമാണ്. ദാരിദ്ര്യംകൊണ്ടും രോഗങ്ങൾകൊണ്ടും യാതന അനുഭവിക്കുന്നവർക്ക് റമദാൻ അനുഗ്രഹമായി ഭവിക്കുന്നു.
ഹജ്ജ് കമ്മിറ്റി ചെയർമാനായതിനു ശേഷമുള്ള ആദ്യത്തെ റമദാനാണ് ഇക്കുറി. പൊതുവേ ഞാൻ ഇഫ്താറിൽ പെങ്കടുക്കുന്നത് കുറവാണ്. എന്നാൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്നനിലയിൽ ഭരണഘടനാപരമായി ഉന്നത പദവിയിലുള്ളവർ ക്ഷണിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. റമദാനായാൽ പിന്നെ പ്രത്യേകിച്ച് മറ്റ് ആവശ്യങ്ങൾ ഇല്ലെങ്കിൽ പള്ളിവിട്ട് എവിടെയും പോകാറില്ല. 40 വർഷത്തിലേറെയായി കരുനാഗപ്പള്ളി താലൂക്കിലെ പാലോലിക്കുളങ്ങര പള്ളി ഇമാം ആണ്. സാധാരണ റമദാൻ മാസത്തിൽ കുടുംബത്തോടൊപ്പം ചെലവഴിക്കൻ സമയം കിട്ടാറില്ല. ഇത്തവണയും ഇതിൽ മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയില്ല.
തയാറാക്കിയത്: ആസിഫ് എ. പണയിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.