കോഴിക്കോട്: എല്ലാ നോമ്പുകാലത്തും വിപണിയിലെ താരമാണ് തൊപ്പി. കഠിനവ്രതം തുടങ്ങിയാൽ പ്രായമായവർ മുതൽ ന്യൂജെൻ വെര പുത്തൻ തൊപ്പികൾ ധരിച്ചാണ് പുറത്തിറങ്ങുന്നത്. മുഴുവന്‍ സമയങ്ങളിലും തൊപ്പിയണിയുന്നവരും പ്രാര്‍ഥനാവേളകളില്‍ മാത്രം ഉപയോഗിക്കുന്നവരുമുണ്ട്. റമദാൻ അവസാനഘട്ടത്തിലെത്തിയതോടെ കോഴിക്കോെട്ട തൊപ്പിവിപണിയും സജീവമായിരിക്കുകയാണ്.
രൂപത്തിലും നിറത്തിലും വൈവിധ്യമുള്ള തൊപ്പികളാണ് ഇത്തവണ വിപണി കീഴടക്കുന്നത്. മലേഷ്യ, ചൈന, ഒമാൻ, സൗദി അറേബ്യ, ഇന്ത്യോനേഷ്യ, ബംഗ്ലാദേശ്, യമൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നാണ് തൊപ്പികൾ പ്രധാനമായും വിപണിയിലെത്തുന്നത്.
മലേഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള തൊപ്പികളാണ് ഇപ്രാവശ്യം കൂടുതൽ വിൽക്കുന്നത്. തദ്ദേശീയമായി നിർമിക്കുന്ന തൊപ്പികൾക്കും ആവശ്യക്കാരുണ്ട്.
ഒമാന്‍ തൊപ്പിയും ഷെര്വാണിതൊപ്പിയുമാണ് വിലയില്‍ മുന്നിൽ. 30 രൂപ മുതല്‍ 400 രൂപവെരയാണ് വില. തുണികളുടെ സ്വഭാവത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. വിദേശിയോടാണ് പ്രിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.