കൊച്ചി: സംസ്ഥാനത്ത് റമദാൻ-വിഷു ചന്തകൾ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാത്തതിനെതിരെ കൺസ്യൂമർഫെഡിന്റെ ഹരജി. റമദാൻ-വിഷു ചന്തകൾ തുടങ്ങാൻ ഫ്രെബുവരി 16നുതന്നെ തീരുമാനമെടുത്തതാണെന്നും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നിഷേധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വോട്ടർമാരെ സ്വാധീനിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകരുതെന്ന പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം ബെഞ്ചിൽ എത്താത്തതിനെത്തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി.
250 റമദാൻ - വിഷു ചന്തകൾ തുറക്കാനാണ് സർക്കാർ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടിയത്. സബ്സിഡി അനുവദിക്കാൻ സർക്കാർ അഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തു. ഏപ്രിൽ എട്ടുമുതൽ 14 വരെ പ്രത്യേക ചന്തകൾ നടത്താനായി 14.74 കോടി രൂപ മുടക്കി 13 തരം സാധനങ്ങളും വാങ്ങിയിരുന്നു.
തിരുവനന്തപുരം: വിഷു-റമദാന് ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു- റമദാന് ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വാർത്തക്കുറിപ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.