ഉ​പ​ദേ​ഷ്​​ടാ​വി​നെ​തി​രെ പൊ​ലീ​സി​ൽ മു​റു​മു​റു​പ്പ്​ ശ​ക്​​തം

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവക്കെതിരെ സേനയിൽ മുറുമുറുപ്പ് ശക്തമാകുന്നു. ഉപദേഷ്ടാവ്  ‘സൂപ്പർ പൊലീസ്’ ആകുന്നതായും ആക്ഷേപമുണ്ട്. െഎ.പി.എസ് ഉന്നതരിൽനിന്നാണ് ശ്രീവാസ്തവക്കെതിരെ  അപശബ്ദം ശക്തമായി ഉയരുന്നത്. സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറി റാങ്കിൽ ഉപദേഷ്ടാവായി നിയമിച്ചതിലെ ആശങ്ക പലരും ഡി.ജി.പിയുമായി പങ്കുവെച്ചെങ്കിലും അദ്ദേഹത്തെ ഏറ്റവുമധികം പിന്തുണക്കുന്നത് പൊലീസ് മേധാവി തന്നെയാണ്. 

രഹസ്യസ്വഭാവുമുള്ള ഫയലുകളിലും പൊലീസ് യോഗങ്ങളിലും മറ്റും  ഉപദേഷ്ടാവി​െൻറ ഇടപെടലും നിർദേശങ്ങളും അതൃപ്തിക്ക് കാരണമാകുന്നുണ്ട്. ദൈനംദിന കാര്യങ്ങളിൽപോലും ഉപദേഷ്ടാവി​െൻറ ഇടപെടൽ ഉണ്ടെന്നാണ് െഎ.ജിമാരുടെയും എ.ഡി.ജി.പിമാരുടെയും പരാതി. ജില്ല പൊലീസ് മേധാവികളും അതൃപ്തരാണ്. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുെട യോഗത്തിൽ ഉപദേഷ്ടാവി​െൻറ സാന്നിധ്യം പലരെയും അസ്വസ്ഥമാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ അമർഷം പരോക്ഷമായി ഉന്നതരെ അറിയിക്കുകയും ചെയ്തിരുന്നു.

പൊലീസി​െൻറ സർവതലത്തിലും ഇടപെടാനുള്ള അധികാരാവകാശങ്ങൾ നൽകി നടത്തിയ നിയമനമാണ് ഉന്നത െഎ.പി.എസുകാരെ ചൊടിപ്പിക്കുന്നത്. ദൈനംദിന വിഷയങ്ങൾപോലും ഉപദേഷ്ടാവുമായി ചർച്ച നടത്തേണ്ടി വരുന്നതിലെ അപകടവും നിയമപ്രശ്നങ്ങളും പലരും ചൂണ്ടിക്കാട്ടുന്നു. ഉപദേഷ്ടവിന് ഇടപെടാവുന്ന കാര്യങ്ങൾ പൊലീസ് മേധാവി വ്യക്തമാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - raman srivastava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.