തിരുവനന്തപുരം: കർക്കടക മാസത്തെ കേരളത്തിൽ രാമായണമാസമായി പരിവർത്തനപ്പെടുത്തിയതിന് 36 വർഷത്തെ പഴക്കം മാത്രം. ആർ.എസ്.എസ് കാർമികത്വത്തിൽ 1982ൽ എറണാകുളത്ത് നടന്ന വിശാല ഹിന്ദു സേമ്മളനം ആയിരുന്നു വേദി. വിവിധ ജാതിക്കാരായ ഹിന്ദുക്കളെ ‘ഹൈന്ദവ െഎക്യ’ അജണ്ടയിൽ കെട്ടണമെന്ന നിർദേശം പി. പരമേശ്വരേൻറതായിരുന്നു. ബി.ജെ.പി നേതാവ് ഒ. രാജഗോപാലിെൻറ ആത്മകഥ ‘ജീവിതാമൃതം’ ഇത് സാക്ഷ്യപ്പെടുത്തുന്നു.
‘‘ചെറിയ കാര്യങ്ങളുടെ പേരിൽ തമ്മിലടിച്ചിരുന്ന ഹിന്ദു ജനതയിലെ വ്യത്യസ്ത ജാതിക്കാർ സ്വന്തം ജാതി താൽപര്യങ്ങൾക്കുപരി ഹൈന്ദവ െഎക്യത്തിനുവേണ്ടി ഒന്നിച്ചുകൂടി. ഇത്തരം ഒരു െഎക്യബോധം നിലനിർത്തുന്നതിന് വേണ്ടിയുള്ള ആചാരപരമായ നടപടി എന്ന നിലയിൽ കർക്കടക മാസം രാമായണ മാസമായി ആചരിക്കണമെന്ന് നിർദേശം പരമേശ്വർജി മുന്നോട്ടുവെച്ചു. അത് അംഗീകരിക്കപ്പെട്ടു. അന്ന് എളിയ തോതിൽ ആരംഭിച്ച രാമായണ മാസാചാരണമാണ് ഇന്ന് ഒരു ജനകീയ ഉത്സവം പോെല നാടൊട്ടുക്കും വ്യാപിച്ചിരിക്കുന്നത്’’ എന്നാണ് രാജഗോപാലിെൻറ ആത്മകഥയിലുള്ളത്.
ബി.ജെ.പി മുഖപത്രം ‘ജന്മഭൂമി’യും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. 2017 മേയ് 19ന് പ്രസിദ്ധീകരിച്ച ‘അങ്ങനെ അന്ന് രാമായണമാസം പിറന്നു’ എന്ന ഫീച്ചറിൽ വിശാല ഹിന്ദു സമ്മേളന നിർവാഹകസമിതി യോഗമാണ് രാമായണ മാസം ആചരിക്കാൻ തീരുമാനം എടുത്തതെന്ന് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, രാമായണ മാസാചരണ അജണ്ടയെ സുകുമാർ അഴിക്കോട് അടക്കമുള്ള സാംസ്കാരിക പ്രവർത്തകരും സംഘടനകളും പ്രതിരോധിച്ചു. പ്രധാനമായും സവർണ ഹൈന്ദവ വീടുകളിലെ ആചാരമായിരുന്നു രാമായണ വായനയെന്നും പിന്നാക്ക വിഭാഗക്കാരടക്കമുള്ളവർ ഇൗ ആചാരത്തിന് പുറത്തായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടു. ബാബരി മസ്ജിദ് പൊളിച്ച കാലത്ത് രാമായണത്തിെൻറ വൈവിധ്യം വിശദീകരിച്ച് പ്രഭാഷണ പരമ്പരയും കേരളത്തിൽ നടന്നു. ഇതോടെ ഹിന്ദുത്വ അജണ്ട പിന്നാക്കം പോവുകയും രാമായണ മാസാചരണം ചടങ്ങായി ചുരുങ്ങുകയും ചെയ്തു.
ഇത് പുനരുജ്ജീവിപ്പിക്കുന്നതിെൻറ ഭാഗമായാണ് ആർ.എസ്.എസും ബി.ജെ.പിയും രാമായണ മാസാചരണ വിവാദം സി.പി.എമ്മിന് മേൽ ചാർത്തി വിവാദം സൃഷ്ടിക്കുന്നതെന്ന് പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വാർത്തയുടെ വഴി അന്വേഷിച്ചാൽ ബോധ്യമാവുമെന്നും മുതിർന്ന സി.പി.എം നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.