തിരുവനന്തപുരം: കണ്ണൂർ,കരുണ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട ബില്ലിനെ കുട്ടികളുടെ ഭാവി ഓര്‍ത്ത് മാനുഷിക പരിഗണനെവച്ചാണ് പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. സ്വാശ്രയ മാനേജ്മെൻറുകളുടെ കൊള്ളക്ക് യു.ഡി.എഫ് കൂട്ടുനിൽക്കില്ല. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടിവന്നതിനാലാണ് ബില്ലിനെ പിന്തുണച്ചത്. മാനേജ്മെൻറുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുെന്നന്നും ചെന്നിത്തല പറഞ്ഞു.
വിദ്യാർഥികളുടെ ഭാവിയെ കരുതിയും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണീര്‍ വീഴ്ത്താതിരിക്കാനുമാണ് പ്രതിപക്ഷം നിയമസഭയില്‍ ഇതു സംബന്ധിച്ച ബില്ലിനെ പിന്തുണച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു. പാര്‍ട്ടിയുമായി ആലോചിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ നിലപാടെടുത്തത്. പാര്‍ട്ടി പൂര്‍ണ പിന്തുണയും നല്‍കി. ചില കോണ്‍ഗ്രസ് നേതാക്കളുടെ മറിച്ചുള്ള പ്രസ്താവനകള്‍ വ്യക്തിപരമാണെന്നും ഹസന്‍ പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതിപക്ഷത്തിെൻറ വിശ്വാസ്യതക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കണമെന്ന് ബെന്നി െബഹനാൻ ആവശ്യപ്പെട്ടു. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും സർക്കാറിെന നിശിതമായി വിമർശിക്കുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിെവക്കണം. ബില്ലിൽ ഒപ്പുവെക്കുന്നതിൽനിന്ന് ഗവർണർ പിന്മാറണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.