തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതി മനുഷ്യ നിർമിതമാണെന്ന നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനർ നിർമാണത്തെ കുറിച്ച് രൂപരേഖയുണ്ടാക്കുന്നതിൽ സർക്കാർ പരാജയമാണ്. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം കിട്ടാത്തവർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം സംബന്ധിച്ച് സർക്കാർ മുൻകൂർ ജാമ്യമെടുക്കുന്നു. വ്യാപാരികൾക്ക് സഹായമായി വായ്പ നൽകുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകിയ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ പ്രളയം കാലാവസ്ഥ മാറ്റം മൂലം ഉണ്ടായതാണെന്ന റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ടിരുന്നു. പ്രളയക്കെടുതിയിലായ കേരളത്തിന് കേന്ദ്രസർക്കാർ അർഹിച്ച സഹായം നൽകിയില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.