തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധനക്ക് പുറമെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍നിന്ന് അധികമായി വൈദ്യുതി സംഘടിപ്പിച്ചും മറ്റു സംസ്ഥാനങ്ങളില്‍നിന് ന് വൈദ്യുതി വാങ്ങിയും ലോഡ് ഷെഡിങ് ഒഴിവാക്കണം. ഇത്തരം നടപടികൾ സ്വീകിക്കാതെ ലോഡ് ഷെഡിങ്ങിലേക്ക് പോകുന്നത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഴക്കാലത്തു തന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത് സര്‍ക്കാറിൻെറ പിടിപ്പുകേടാണ്. ഡാമുകളില്‍ വെള്ളമില്ലാത്തതുകൊണ്ടാണ് വൈദ്യുതിനിയന്ത്രണം വേണ്ടിവരുന്നതെന്ന വകുപ്പുമന്ത്രി പറഞ്ഞത്. ഡാമുകളിൽ വെള്ളം സൂക്ഷിക്കാത്തതുകൊണ്ടാണ് മഴകുറവായതോടെ സംസ്ഥാനം പ്രതിസന്ധിയിലായത്. കഴിഞ്ഞ വര്‍ഷം ഡാമുകള്‍ പൂര്‍ണമായും നിറഞ്ഞിട്ടും യഥാസമയം ഡാമുകള്‍ തുറന്ന് അധികജലം ഒഴുക്കിക്കളയാത്തതാണ് മഹാപ്രളയത്തിന് കാരണമായത്. കാലവസ്ഥ നിരീക്ഷിച്ച്, ഡാമുകളിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ധന വില വർധന, കാരുണ്യ പദ്ധതി നിർത്തലാക്കൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം നടത്തും. ഈ മാസം 18ന് എം.എൽ.എമാര്‍ സെക്രട്ടറിയേറ്റ് ധർണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളിൽ ഏകദിന ധര്‍ണ സംഘടിപ്പിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.