ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ് വോട്ട് യു.ഡി.എഫിന് -ചെന്നിത്തല 

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്‍റെ വോട്ട് യു.ഡി.എഫിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ കോഴ ആരോപണത്തിൽ നിന്ന് മുൻ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണ്. എന്നാൽ, മാണിയെ വേട്ടയാടിയത് ഇടത് മുന്നണിയാണെന്നും ചെന്നിത്തല ആരോപിച്ചു. 

മാണി അഴിമതിക്കാരനല്ല. അദ്ദേഹത്തെ യു.ഡി.എഫിൽ തിരിച്ചെത്തിക്കും. ഇതിന് വ്യക്തിപരമായ ശ്രമങ്ങൾ നടത്തും. മാണിയുമായി സംസാരിക്കാൻ സന്നദ്ധനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 
 

Tags:    
News Summary - Ramesh Chennithala React to Kerala Congress M Vote -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.