പൊന്തൻപ്പുഴ വനഭൂമി: സർക്കാറും വനം വകുപ്പും കള്ളകളി നടത്തുന്നു -ചെന്നിത്തല

കാഞ്ഞിരപ്പള്ളി: വിവാദ പൊന്തൻപ്പുഴ വനഭൂമി വിഷയത്തിൽ സർക്കാർ കള്ളകളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ വനം മന്ത്രി കെ. രാജുവിന്‍റെ കൈകൾ ശുദ്ധമല്ല. അതു കൊണ്ടാണ് ഇത്തരത്തിലുള്ള വിധി ഹൈകോടതിയിൽ നിന്ന് ഉണ്ടായത്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. 

ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടയത്തിനായി കാത്തുകിടക്കുന്നു. സർക്കാർ ജനതാൽപര്യം അട്ടിമറിക്കുകയാണ്. വനഭൂമി വിഷയത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. പൊന്തൻപ്പുഴ വനഭൂമിയും ജനവാസ കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊന്തൻപ്പുഴ വനത്തിലെ ഏഴായിരത്തോളം ഏക്കർ ഭൂമി സംസ്ഥാന സർക്കാറിന്‍റേതല്ലെന്നും അത് ഉപയോഗിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. 

Tags:    
News Summary - Ramesh Chennithala React to Ponthanpuzha Forest Land Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.