തിരുവനന്തപുരം: ആര്യസമാജ പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന് നേരെയുള്ള ആക്രമണത്തിലൂടെ സംഘപരിവാറിന്‍റെ വികൃതമായ ഫാസിസ്റ്റ് മുഖമാണ് പുറത്തു വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ആരായാലും വച്ചു പൊറുപ്പിക്കില്ലെന്ന സംഘപരിവാരിന്‍റെ നിലപാടാണ് ഇവിടെയും കണ്ടത്. എതിര്‍ശബ്ദങ്ങളെ കായികമായി നിശബ്ദരാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ കഴിയാതെ വരുമ്പോള്‍ കായികമായി നേരിടാനാണ് ശ്രമം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന തോതില്‍ വർധിക്കുകയാണെന്ന് സുപ്രീംകോടതി പോലും ആശങ്ക രേഖപ്പെടുത്തിയ ദിവസം തന്നെയാണ് സ്വാമി അഗ്നിവേശ് തെരുവില്‍ ആക്രമിക്കപ്പെട്ടത്. പട്ടാപ്പകല്‍ സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെടുമ്പോള്‍ തടയാന്‍ ഒരു പൊലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തിന്‍റെ അസഹിഷ്ണുതയെയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്നത് അനുവദിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.