തിരുവനന്തപുരം: റൂറല്‍ പൊലീസ് മേധാവിയുടെ ഓഫിസിലെ കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ ആക്രമണം. 50-ലധികം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. ഒരു മാസം മുമ്പ് വ്യാപിച്ച വാണാക്രൈ റാന്സംവെയറിെൻറ പതിപ്പാണിതെന്ന് സംശയിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് റൂറല്‍ എസ്.പി ഓഫിസിലെ കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടത്. ഇ-മെയില്‍ അറ്റാച്ച്മെൻറായി എത്തിയ ഫയലാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തകരാറിലാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ‘പിയെച്ച’ റാന്സംവെയറല്ല ഇതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.