കാഞ്ഞങ്ങാട്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി കുറ്റക്കാര െനന്ന് കണ്ടെത്തിയ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ. പെരിയ ആയമ്പാറ സ്വദേശിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്ത് ക ൊലപ്പെടുത്തിയ കേസിൽ ആയമ്പാറ മാരാങ്കാവ് സ്വദേശി ഉമേശനെയാണ് േഹാസ്ദുർഗ് പൊലീസ് പിടികൂടിയത്. 1999ലാണ് ക േസിനാസ്പദമായ സംഭവം നടന്നത്. സംഭവസമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു.
പ്രായപൂർത്തിയാകാതിരുന്ന പ്രതിയെ േപ്രാസിക്യൂഷെൻറ വീഴ്ചയെ തുടർന്ന് 2000ൽ ജുവനൈൽ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. എന്നാൽ, 2001ൽ േപ്രാസിക്യൂഷെൻറ അപ്പീൽപ്രകാരം ഹൈകോടതി കേസ് പരിഗണിക്കുകയും 2004ൽ പ്രതി ഉമേശനെ കുറ്റക്കാരെനന്ന് കണ്ടെത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് വിധിപറയാൻ കൈമാറുകയും ചെയ്തു. ഹൈകോടതി വിധിക്കെതിരെ അപ്പീലിന് പോയ പ്രതി കേസ് നടക്കവെ തന്നെ പാസ്പോർട്ട് തരപ്പെടുത്തി കുവൈത്തിലേക്ക് പോകുകയും ചെയ്തു. 2009ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ശരിവെച്ച് ഹൈകോടതി വീണ്ടും ഉത്തരവായി.
പെരിയയിൽനിന്ന് താമസം മാറ്റിയ പ്രതി പിന്നീട് കുെവെത്തിൽനിന്ന് നാട്ടിൽ എത്തുേമ്പാൾ പൊലീസിെൻറ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു. 2018ൽ കുവൈത്തിൽനിന്ന് പാസ്പോർട്ട് പുതുക്കിയ ഉമേശൻ 2019ലാണ് നാട്ടിലെത്തിയത്. പാസ്പോർട്ട് പുതുക്കിയത് കുവൈത്തിൽനിന്നായതിനാൽ തിരിച്ചുപോകാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമായിവന്നു.
ഇതിനായി േഹാസ്ദുർഗ് പൊലീസിൽ അപേക്ഷ നൽകിയ ഉമേശനെ േഹാസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ അജയകുമാറാണ് തിരിച്ചറിഞ്ഞത്. സൈബർ പൊലീസ് ഉദ്യോഗസ്ഥനായ ദീപകിെൻറ സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗ കേസിലെ പ്രതിെയ പിടികൂടാനായത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഉമേശനെ തൃശൂർ ജുവനൈൽ കറക്ഷൻ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.