തിരുവനന്തപുരം: പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം വന്നുപൊട്ടുന്ന രോഗം പിടിപെട്ട 14 വയസ്സുകാരന് ചികിത്സ സഹായം തേടുന്നു. മാര്‍ത്താണ്ഡം സ്വദേശികളായ ആന്റണി വെന്‍സ്-രാധിക ദമ്പതികളുടെ മകനായ എ.ആർ. അജിനോയാണ് ദുരിതം അനുഭവിക്കുന്നത്. 17 ദിവസമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അജിനോ. ഇതിനകം 16 ലക്ഷം രൂപ ചെലവായതായി മാതാപിതാക്കൾ പറയുന്നു. ഇനിയും ഇത്രത്തോളം തുക വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഈ ഭാരിച്ച തുക കൂലിപ്പണിക്കാരനായ പിതാവിന് താങ്ങാവുന്നതിലും അധികമാണ്. കടം വാങ്ങിയാണ് ഇതുവരെയുള്ള ചെലവ് വഹിച്ചത്. മാതാവിന് മറ്റു ജോലി ഒന്നും ഇല്ല. സാമ്പത്തിക സാഹചര്യം മോശമായതിനാല്‍ ചികിത്സക്കും നിലനിൽപിനുമായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. അജിനോയുടെ ചികിത്സാ സഹായത്തിനായി തമിഴ്നാട് മാർത്താണ്ഡം പള്ളിയറ, എസ്.ബി.ഐ കപ്പിയറൈ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 32177994683, IFSC SBIN 0007994, എസ്.ബി.ഐ കപ്പിയറൈ. ഫോണ്‍: 7502015085. ഗൂഗ്ള്‍ പേ നമ്പര്‍: 7502015085.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.